മാതൃദിനത്തില്‍ മക്കളെ തോളത്തെടുത്ത് സിന്ധു കൃഷ്ണ, അമ്മ ഇപ്പോഴും സ്‌ട്രോംഗെന്ന് അഹാന
നടന്‍ കൃഷ്ണകുമാറിന്‌റെ കുടുംബത്തിന്‌റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. നടനും ഭാര്യയും മക്കളുമെല്ലാം വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്. അതേസമയം മാതൃ ദിനത്തില്‍ കൃഷ്ണകുമാറിന്‌റെ ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാല് മക്കളെയും തോളെടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് മാതൃദിനത്തില്‍ സിന്ധു പങ്കുവെച്ചിരിക്കുന്നത്. ഒപ്പം താരപത്നി കുറിച്ച ക്യാപ്ഷനും ശ്രദ്ധേയായിരുന്നു.

"മദേഴ്‌സ് ഡേയ്ക്ക് ഇതിലും മികച്ചൊരു ചിത്രം കിട്ടാനില്ല,. കരുത്തയായ മമ്മി, നിങ്ങളെ നാലിനെയും എടുക്കാനുളള ഊര്‍ജ്ജം വരുംവര്‍ഷങ്ങളിലും എനിക്കുണ്ടാവുമെന്ന് വിശ്വസിക്കുന്നു. വ്യായാമം ചെയ്ത് സ്ലിം ആയിരിക്കൂ. അല്ലെങ്കില്‍ എന്റെ നടുവൊടിയും എന്നാണ് മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം സിന്ധുകൃഷ്ണയ്ക്ക് പുറമെ അഹാനയും അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേര്‍ന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
മറ്റ് സഹോദരിമാരെല്ലാം മെലിഞ്ഞിരിക്കുന്നത് കൊണ്ട് അമ്മയ്ക്ക് എടുക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ അമ്മയേക്കാള്‍ പൊക്കവും ഏറെക്കുറെ അത്രത്തോളം ശരീരഭാരവുമുളള തന്നെ എടുക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. പക്ഷേ അമ്മ വളരെ നിസ്സാരമായി തന്നെ എടുത്തുവെന്നാണ് അഹാന കുറിച്ചത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പും അഹാന കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വരാറുളള വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വായടപ്പിക്കുന്ന മറുപടിയാണ് അഹാന നല്‍കിയത്.
മുന്‍പ് സൈബര്‍ ബുളളിയിങ്ങിനെ കുറിച്ച് അഹാന ചെയ്ത ഒരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുളളവര്‍ അത് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചു. ലൂക്ക എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെയായിരുന്നു നായികയായി അഹാന തിരിച്ചെത്തിയത്.


Click it and Unblock the Notifications











