കൃഷ്ണം വെറുമൊരു കഥയല്ല! ജീവിതത്തിൽ നേരിട്ട സംഭവങ്ങൾ, സിനിമയെ പരിചയപ്പെടുത്തി മോഹൻലാല്‍
തിയേറ്റർ റിലീസിനോടൊപ്പം ചിത്രം ഇന്റർനെറ്റിലും റിലീസ് ചെയ്യുന്നുണ്ട്.
Recommended Video

ഇന്ത്യൻ സിനിമയിൽ യഥാർഥ കഥകളെ പ്രമേയമാക്കി ഒരുപാട് ചിത്രങ്ങൾ പിറവി എടുത്തിട്ടുണ്ട്. അതിൽ പലതും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമായിരുന്നു. എന്നാൽ ഇപ്പോഴിത അത്തരത്തിലുള്ള സിനിമ വീണ്ടും പിറവി എടുക്കുകയാണ്. കൃഷ്ണം! ഒരു യഥാർഥ സംഭവത്തെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രമാണിത്.

മറ്റുള്ള ചിത്രങ്ങളെ പോലെയല്ല ഈ ചിത്രം. യഥാർഥ സംഭവത്തിലെ നായകൻ തന്നെയാണ് ഈ സിനിമയിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദ കിംഗ്, കമ്മിഷണര്‍, ധ്രുവം തുടങ്ങിയ ഹിറ്റു ചിത്രങ്ങളുടെ ഛായാഗ്രാഹകനും മഴവില്‍ സിനിമയുടെ സംവിധായകനുമായ ദിനേശ് ബാബുവാണ് സിനിമ ഒരുക്കുന്നത്. പുതുമുഖ നായിക ഐശ്വര്യയാണ് ചിത്രത്തിലെ നായിക. നായകൻ അക്ഷയ് കൃഷ്ണനെ കൂടാതെ ശാന്തി കൃഷ്‍ണ, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും സിനിമയില്‍ കേന്ദ്രകഥാപാത്രത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
ഒട്ടനവധി പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് കൃഷ്ണം. തിയേറ്റർ റിലീസിനോടൊപ്പം ചിത്രം ഇന്റർനെറ്റിലും റിലീസ് ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായി ഓൺലൈൻ റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് കൃഷ്ണം. ഒരു ബിഗ് ബജറ്റ് ചിത്രമായ കൃഷ്ണം ഒരേ സമയം മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ഹരിപ്രസസാദ് ഈണം നൽകിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പ്രമുഖ ഗായകരായ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ടിപ്പു എന്നിവരാണ്. കൂടാതെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ സംഗീത ലോകത്തെ ഇതിഹാസ ഗായകനായ എസ്പി ബാലസുബ്രഹ്മണ്യം ഒരു ഗാനം ആലപിക്കുന്നുണ്ട്.മധു ബാലകൃഷ്ണൻ, കാർത്തിക്,സത്യപ്രകാശ് എന്നിവർ തമിഴ് പതിപ്പിൽ മൂന്ന് ഗാനങ്ങൾ പാടിയിട്ടുണ്ട്.


Click it and Unblock the Notifications











