സിനിമയില്‍ താരം മോഹന്‍ലാല്‍..സെറ്റിലെ താരം പ്രണവ്, ഒരു സെല്‍ഫി

By Meera Balan

താരപുത്രനാണെങ്കിലും ജാഡയില്ലാത്ത ഒരു പാവം പയ്യന്‍ ഇമേജാണ് പ്രണവ് മോഹന്‍ലാലിനുള്ളത്. അധികം ബഹളങ്ങളില്ലാത്ത സൗമന്യനായ ചെറുപ്പക്കാരന്‍. അച്ഛന്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറാണെങ്കിലെന്താ അതിന്റെ ഒരു ജാഡയുമില്ലാതെ മകന്‍ സിനിമകളില്‍ സഹസംവിധായകനായി തുടരുന്നു. പ്രണവിനെപ്പറ്റിയുള്ള ഇമേജ് ഇങ്ങനെയൊക്കെയാണ്. ഇത് ഒന്ന് കൂടി ഊട്ടി ഉറപ്പിയ്ക്കുന്നതാണ് നടി കൃഷ്ണ പ്രഭ അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫി.

കൃഷ്ണപ്രഭ, നടി ജ്യോതി കൃഷ്ണ എന്നിവരോടൊപ്പം സഹസംവിധായകനായ പ്രണവ് മോഹന്‍ലാല്‍ നില്‍ക്കുന്ന സെല്‍ഫിയാണ് കൃഷ്ണ പ്രഭ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ പ്രണവിനെ കണ്ടാല്‍ ഒരു താരപുത്രന്റെ യാതൊരു ജാഡകളും ഇല്ല. പ്രണവ് സെറ്റിലും ഇങ്ങനെ തന്നെയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫും നടന്‍ കമല്‍ ഹാസനും പറഞ്ഞിട്ടുണ്ട്. മുന്‍പ് പാപനാശത്തിലും ഇപ്പോള്‍ ലൈഫ് ഓഫ് ജോസൂട്ടിയിലും ജീത്തു ജോസഫിന്റെ സഹസംവിധായകനായി ജോലി ചെയ്യുകയാണ് പ്രണവ്. സെറ്റില്‍ താന്‍ പോലും അറിയാതെ ഒരു താരമായി മാറുകയാണ് പ്രണവ് .

Pranav Mohanlal Selfie

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സഹസംവിധായകനൊപ്പമുള്ള സെല്‍ഫി കൃഷ്ണപ്രഭ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ദിലീപാണ് ചിത്രത്തിലെ നായകന്‍. രചന നാരായണന്‍ കുട്ടിയാണ് നായിക. കൃഷ്ണപ്രഭ, ജ്യോതികൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഗത, ജോജു, ചെമ്പന്‍ വിനോദ്, ധര്‍മ്മജന്‍, അശോകന്‍ എന്നിങ്ങനെ ഒരു താര നിരതന്നെയുണ്ട്. ദൃശ്യത്തിന് ശേഷം ലൈഫ് ഓഫ് ജോസൂട്ടിയുമായി ജീത്തു എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X