ഭാര്യയുമായി എങ്ങനെ ജീവിക്കണമെന്ന് ആരും പറഞ്ഞ് തരണ്ടേതില്ല, തരംതാണ കമന്റുകളാണെന്ന് ക്രിസ് വേണുഗോപാല്‍

സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും ഇക്കഴിഞ്ഞ നവംബറിലാണ് വിവാഹിതരാവുന്നത്. അന്ന് വ്യാപകമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന താരങ്ങള്‍ അവരുടെ ജീവിതവുമായി മുന്നോട്ടു പോയി. മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം താരങ്ങള്‍ വേര്‍പിരിയാന്‍ പോവുകയാണെന്നും ഡിവോഴ്‌സിന്റെ വക്കിലെത്തി എന്നുമായി കഥകള്‍.

എന്നാല്‍ പ്രണയ ജീവിതം വളരെ ആസ്വദിക്കുകയാണ് താരദമ്പതിമാര്‍. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ വാലന്റൈന്‍സ് ഡേ യോട് അനുബന്ധിച്ച് ഭര്‍ത്താവ് നല്‍കിയ സമ്മാനങ്ങള്‍ ദിവ്യ പുറത്തുവിട്ടിരുന്നു. ഇതിനൊപ്പം വിവാഹമോചന വാര്‍ത്തകളില്‍ സത്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു...

divya-sreedhar-kriss

ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ക്രിസും. ചില യൂട്യൂബ് ചാനലുകളും അതിന് താഴെ കമന്റ് ഇടുന്നവരും ഒക്കെയാണ് താനും ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ തരംതാണ രീതിയില്‍ കമന്റുമായി എത്തുന്നവര്‍ക്ക് പണികൊടുക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ താരങ്ങള്‍ വ്യക്തമാക്കുന്നു.

'എന്നെക്കുറിച്ചും എന്റെ ഭാര്യയെ കുറിച്ചും മോശമായ തലക്കെട്ടോട് കൂടി കഫേ വൈബ് എന്നൊരു ചാനല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. അതിന് താഴെ ഫിറോസ് ഖാനെ പോലെ വളരെ മോശമായ കമന്റുകള്‍ ചെയ്യുന്ന ചില ആളുകളും ഉണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വല്ലാത്ത തിരക്കിലായത് കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാത്തത്. സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ അധിക്ഷേപിക്കുന്ന എല്ലാവര്‍ക്കും എതിരെ കേസിന് പോകും.

ഇതുവരെ ഞാനും എന്റെ ഭാര്യയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. ഉടനെ താന്‍ നാട്ടിലേക്ക് വരുമെന്നും ക്രിസ് പറയുന്നു. തരംതാണ രീതിയില്‍ മോശമായി ഞങ്ങളെ ചിത്രീകരിക്കുന്നവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. ഞങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങള്‍ കമന്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അയച്ചുതരണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളെ വ്യക്തിപരമായി അറിയാതെ തോന്ന്യാസം എഴുതുന്നവര്‍ക്കെതിരെ നിയമപരമായിട്ട് മുന്നോട്ട് പോകുന്നതായിരിക്കും.

divya-sreedhar-kriss

ഈ ചെയ്യുന്നതൊക്കെ തെറ്റാണ്. ഒരാളെയും അധിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഞങ്ങള്‍ നിങ്ങളുടെ അടുത്ത് ഒരു കാര്യത്തിനും വന്നിട്ടില്ല. എന്റെ കുടുംബജീവിതം എങ്ങനെ വേണമെന്ന് ആരും എനിക്ക് പറഞ്ഞു തരേണ്ട കാര്യമില്ല. പൈസയ്ക്ക് വേണ്ടി മോശമായതും അസത്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ക്രിസ് പറയുന്നു.

ഞങ്ങള്‍ ഡിവോഴ്‌സ് ആകാന്‍ പോകുന്നു എന്ന് വാര്‍ത്തയിലൊക്കെ വരാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഒരുപാട് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഞങ്ങള്‍ അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് ദിവ്യയും പറഞ്ഞത്.

അതേ സമയം ഭര്‍ത്താവിന്റെ സ്‌നേഹചുംബനം കിട്ടിയ സന്തോഷം പങ്കുവെച്ച് ദിവ്യ എത്തിയിരുന്നു. കിസ് ഡേ യില്‍ ഭര്‍ത്താവ് നല്‍കിയ സമ്മാനം ഈ ചുംബനമാണെന്നാണ് നടി പറഞ്ഞത്. സംരക്ഷണമായി ഞാന്‍ നിനക്കൊപ്പമുണ്ട്, എന്ന് പറയാന്‍ നെറ്റിയില്‍ ഒരു ചുംബനം. എനിക്ക് ധൈര്യമുണ്ട്, അതുപോലെ ഞാന്‍ ഇവിടെ തന്നെയുണ്ടെന്ന് പറയാന്‍ മറ്റൊന്ന്, അങ്ങനെ ഭര്‍ത്താവ് നല്‍കിയ സ്‌നേഹത്തെ കുറിച്ച് ദിവ്യ പറയുന്നു...

Read more about: Divya Sreedhar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X