ഒരു ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് വീണ്ടും മലയാളത്തിൽ!! കൃതി.. കാണൂ
പുതുമുഖം ശീതൾ സുരേഷാണ് ചിത്രത്തിൽ കൃതിയായി എത്തുന്നത്.
ദേശികൻ റെയിൻ ഡ്രോപ്സ് കൊച്ചി നിർമ്മിച്ച് സുരേഷ് യുപിആർഎസ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം കൃതി പൂർത്തിയായി. സമൂഹത്തെ ഉന്മൂലനം ചെയ്യാൻ ശേഷിയുളള മയക്ക് മരുന്നിന്റെ പിടിയിൽ നിന്ന് കുരുന്നുകളെ തന്റെ സമചിത്തതയോടുള്ള ഇടപെടലിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്ന കൃതി എന്ന സ്കൂൾ വിദ്യാർഥിനിയുടെ കഥയാണ് ചിത്രം. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയായ വിമുക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സായുധ സേനയിൽ സേവനം അനുഷ്ഠിച്ച വിമുക്ത ഭടന്മാരാണ് ചിത്രത്തിന് പിന്നിൽ.

പുതുമുഖം ശീതൾ സുരേഷാണ് ചിത്രത്തിൽ കൃതിയായി എത്തുന്നത്. ചിപ്പി, ബോണ്‍സായ്, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജിൻ ഷാജിയാണ് കൃതിയിൽ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നത്. കൂടാതെ ലാലേട്ടൻ ചിത്ര തന്മാത്രയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീരാവസുദേവ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്വേത സുരേഷ്, ഇർഷാദ്, രജേഷ് ശർമ, മനോജ് പരവൂർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൂടാതെ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗും, അരൂർ എംഎൽഎ അഡ്വ എഎം ആരിഫും ചിത്രത്തിലെത്തുന്നുണ്ട്. എക്സൈസ് കമ്മീഷ്ണറായി തന്നെയാണ് ഋഷിരാജ് സിംഗ് ചിത്രത്തിലെത്തുന്നത്. ജനപ്രതിനിധിയായി ആരിഫും.
സുരേഷ് യുപിആർഎസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദേശികൻ റെയിൻഡ്രോപ്സാണ്. ഛായാഗ്രഹണം നന്ദകുമാർ, എഡിറ്റിംഗ് അനന്ദു വിജയ്,ഗാനരചന എങ്ങണ്ടിയൂർ ചന്ദ്രശേഖറിന്റെ വരികൾക്ക് വിപിനാണ് സംഗീത നൽകിയിരിക്കുന്നത്. ശ്രേയാ ജയദീപ്, സിയാദ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications











