ദുല്‍ഖറിന്റെ പുതിയ ചിത്രത്തിലെ നായിക സൂപ്പര്‍ സംവിധായകന്റെ മകള്‍!! നസ്‌റിയയെ പോലുണ്ടോ ഈ നടി?

മലയാളത്തിനൊപ്പം തമിഴ് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രശസ്ത പരസ്യ സംവിധായകനായ രാ കാര്‍ത്തിക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന വാന്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുന്നത്.

ചെന്നൈ മുതല്‍ കൊല്‍ക്കത്തവരെയുള്ള യാത്രയെ കുറിച്ച് പറയുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് ദുല്‍ഖര്‍ സല്‍മാന്. അതിലൊന്ന് മലയാളത്തിലെ ഹിറ്റ് സംവിധായകന്റെ മകളാണ്.. അതെ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍!!

എന്തുകൊണ്ട് കല്യാണി

എന്തുകൊണ്ട് കല്യാണി

ഒരു 'ക്യൂട്ട് ഫേസ്' ഉള്ള നായികിയെ വേണമായിരുന്നു. ചിത്രത്തിന് വേണ്ടി നസ്‌റിയ നസീമിനെയോ ജെനീലിയെയോ പോലുള്ള ഒരു നടിയെയായിരുന്നു ആവശ്യം. അങ്ങനെയാണ് കല്യാണി പ്രിയദര്‍ശനിലെത്തിയത് എന്ന് സംവിധായകന്‍ പറഞ്ഞു.

സാധാരണ നായികമാരല്ല

സാധാരണ നായികമാരല്ല

ബ്രൂസ് ലി എന്ന ചിത്രത്തിലൂടെ തമിഴില്‍ അഭിമുഖമായ ക്രിതിയാണ് മറ്റൊരു നടി. മൂന്നാമത്തെ നായികയെ തീരുമാനിച്ചിട്ടില്ല. സാധാരണ സിനിമയിലുള്ളത് പോലെ വെറുമൊരു നായികമാരല്ല ഈ ചിത്രത്തില്‍. മൂന്ന് നടിമാര്‍ക്കും വ്യക്തമായ സ്ഥാനമുണ്ട് എന്ന് സംവിധായകന്‍ പറയുന്നു.

കല്യാണി തമിഴിലേക്ക്

കല്യാണി തമിഴിലേക്ക്

കല്യാണി പ്രിയദര്‍ശന്റെ ആദ്യ തമിഴ് ചിത്രമാണ് വാന്‍. ഹെലോ എന്ന ചിത്രത്തിലൂടെ തെലുങ്കിലാണ് കല്യാണി അഭിമുഖമായത്. ശര്‍വാനന്ദ് നായകനാകുന്ന മറ്റൊരു തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ഇപ്പോള്‍ കല്യാണി.

മലയാളത്തിലേക്കില്ലേ..

മലയാളത്തിലേക്കില്ലേ..

തെലുങ്കിലും തമിഴിലും മാത്രമല്ല, അധികം വൈകാതെ കല്യാണി മലയാളത്തിലുമെത്തുന്നുണ്ട്. മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കല്യാണി കരാറ് ചെയ്തതായി വാര്‍ത്തകളുണ്ട്. കൂടാതെ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലും നായിക കല്യാണിയാണത്രെ.

ദുല്‍ഖറും തിരക്കിലാണ്

ദുല്‍ഖറും തിരക്കിലാണ്

കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ ഇപ്പോള്‍ ഒരു യമണ്ടന്‍ പ്രേമകഥ എന്ന മലയാള ചിത്രത്തിന്റെ തിരക്കിലാണ്. അത് കഴിഞ്ഞാല്‍ ദ സോയ ഫാക്ടര്‍ എന്ന ഹിന്ദി ചിത്രത്തിലേക്ക് കടക്കും. അതിന് ശേഷമാവും വാന്‍ ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X