»   » ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക, ബോളിവുഡ് അരങ്ങേറ്റം പൊളിക്കും!

ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക, ബോളിവുഡ് അരങ്ങേറ്റം പൊളിക്കും!

Posted By: Nihara
Subscribe to Filmibeat Malayalam
ദുല്‍ഖര്‍ 'ലിപ് ലോക്ക്' അടിക്കുമോ? | Filmibeat Malayalam

മലയാള സിനിമയുടെ സ്വന്തം താരമായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുന്നുവെന്ന് നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ വളരെ പെട്ടെന്നാണ് തന്റേതായ ഇടം നേടിയെടുത്തത്. ആകര്‍ഷ് ഖഉരാന സംവിധാനം ചെയ്യുന്ന കര്‍വാനിലൂടെ ഡിക്യും ബോളിവുഡില്‍ അരങ്ങേറുകയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഗ്ലാമര്‍ ലോകത്തെ ലൈംഗിക ജീവിതം... ബിക്കിനി ധരിക്കാന്‍ പോലും സ്വാതന്ത്യമില്ല!

ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍.. ഒരിക്കലും അവസാനിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്നു!

പിറന്നാള്‍ ദിനത്തിലും ദിലീപ് ഒപ്പമില്ല, ആശംസ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞു!

അരങ്ങേറ്റ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി ആരെത്തുമെന്നുള്ള കാര്യം തീരുമാനമായിക്കഴിഞ്ഞു.ഇമ്രാന്‍ ഹാഷ്മി നായകനായെത്തിയ റാസ് റീബൂട്ടിയിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച കൃതി ഖര്‍ബണ്ഡയാണ് നായികയായി എത്തുന്നത്. കന്നഡയിലും തെലുങ്കിലും ഏറെ തിരക്കുള്ള താരം ദുല്‍ഖറിനോടൊപ്പെ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അരങ്ങേറ്റ ചിത്രത്തിലെ നായിക

മലയാളത്തിന്റെ സ്വന്തം താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാനില്‍ കൃതി കര്‍ബാണ്ഡയാണ് നായികയായി എത്തുന്നത്. തെലുങ്ക് കന്നഡ സിനിമകളിലൂടെയാണ് താരം ബോളിവുഡിലേക്കെത്തിയത്. ഇമ്രാന്‍ ഹാഷ്മി ചിത്രമായ റാസ് റീബൂട്ടിയായിരുന്നു കൃതിയുടെ ആദ്യ ബോളിവുഡ് സിനിമ.

കൃതിയുടെ വേഷം

ദുല്‍ഖറിന്റെ കാമുകിയായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ആദ്യ പകുതിക്ക് ശേഷമാണ് കൃതിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

മലയാളത്തില്‍ സംസാരിക്കുന്നു

തന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം മാതൃഭാഷയുമുണ്ട്. നായികയായി എത്തുന്ന കൃതിക്ക് മലയാളം സംസാരിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനുള്ള സൗകര്യം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

ദുല്‍ഖര്‍ ചിത്രത്തെ തിരഞ്ഞെടുത്തത്

തിരക്കഥാകൃത്തും അഭിനേതാവുമായ ആകര്‍ഷ് ഖുറാനയാണ് കര്‍വാന്‍ സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ കമ്പനി രൂപീകരിച്ചപ്പോള്‍ നിര്‍മ്മാണത്തിനായി നിരവധി തിരക്കഥകള്‍ ലഭിച്ചിരുന്നുവെങ്കിലും നിര്‍മ്മാതാവ് തിരഞ്ഞെടുത്തത് ദുല്‍ഖര്‍ ചിത്രമായിരുന്നു.

നിര്‍മ്മാതാവിന്റെ തീരുമാനം

റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ പുതുമുഖ താരം ഉണ്ടാവണമെന്ന തീരുമാനം അദ്ദേഹത്തിന്റേത് തന്നെയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

നായകനായി ദുല്‍ഖറിനെ തിരഞ്ഞെടുത്തതിന് പിന്നില്‍

കര്‍വനിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പറ്റിയ താരം ദുല്‍ഖര്‍ തന്നെയാമെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. മണിരത്‌നത്തിന്റെ സിനിമയായ ഓകെ കണ്‍മണി കണ്ടിരുന്നു. പിന്നീടാണ് ദുല്‍ഖരിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടതെന്നും സംവിധായകന്‍ പറയുന്നു.

മറ്റ് താരങ്ങള്‍

ഇര്‍ഫാന്‍ ഖാനും മിഥില പാക്കറും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. 32 ദിവസത്തെ ഷെഡ്യൂളുമായാണ് കര്‍വന്‍ സംഘം ഇപ്പോള്‍ കേരളത്തിലെത്തിയിട്ടുണ്ട്.

English summary
Kriti Kharbanda To Play Dulquer Salmaan's Lady Love In His Bollywood Debut Film Karwaan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam