»   » അറിയില്ലായിരുന്നു സര്‍, സര്‍ ആരായിരുന്നു എന്ന്; കെആര്‍കെ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞു

അറിയില്ലായിരുന്നു സര്‍, സര്‍ ആരായിരുന്നു എന്ന്; കെആര്‍കെ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞു

By: Rohini
Subscribe to Filmibeat Malayalam

മലയാളികളുടെ എല്ലാം കൂട്ടമായ പ്രവര്‍ത്തനത്തിന് അങ്ങനെ ലക്ഷ്യം കണ്ടു. ട്വിറ്ററിലൂടെ മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ഒടുവില്‍ ക്ഷമ പറഞ്ഞു.

പോയി കണ്ണാടി നോക്കി ഒന്ന് പൊട്ടിക്കരയടോ, കെആര്‍കെയെ പഞ്ഞിക്കിട്ട് സിനിമാ താരങ്ങളും

മോഹന്‍ലാലിനെ കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നു എന്നും താങ്കള്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറാണെന്നും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തു. അതോടെ ഫാന്‍സ് ഒരുവിധം അടങ്ങി.

ചോട്ടാ ഭീം മോഹന്‍ലാല്‍

മഹാഭാരതം എന്ന ചിത്രം ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മോഹന്‍ലാലിനെ കളിയാക്കി കെആര്‍കെ ട്വിറ്ററിലെത്തിയത്. ചോട്ടാ ഭീമിനെ പോലെയിരിക്കുന്ന മോഹന്‍ലാല്‍ എങ്ങിനെ ഭീമനെ അവതരിപ്പിയ്ക്കും എന്ന ചോദിച്ച കെ ആര്‍ കെ, ബി ആര്‍ ഷെട്ടിയുടെ പണം വെറുതെ കളയുകയാണെന്ന് പറയുകയും ചെയ്തു

തെറിയഭിഷേകം

മലയാളത്തിന്റെ സ്വകാര്യാഹങ്കാരമായ മോഹന്‍ലാലിനെ കളിയാക്കിയാല്‍ ആരാധകര്‍ മിണ്ടാതിരിയ്ക്കുമോ. മോഹന്‍ലാലിനെ കളിയാക്കിയ കെ ആര്‍ കെ യെ സോഷ്യല്‍ മീഡിയയില്‍ ആക്രമിയ്ക്കാന്‍ ഇക്ക ഫാന്‍സും ഏട്ടന്‍ ഫാന്‍സിനൊപ്പം കൂടി. ടൊവിനോ തോമസ്, രൂപേഷ് പീതാംബരന്‍ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. പിന്നെ തിറിയഭിഷേകമായിരുന്നു.

കോമാളി.. കോമാളി തന്നെ

എന്നിട്ടും കെ ആര്‍ കെ അടങ്ങിയിരുന്നില്ല. കൂടുതല്‍ കൂടുതല്‍ മോഹന്‍ലാലിനെതിരെ ട്വീറ്റ് ചെതുകൊണ്ടേയിരുന്നു. മോഹന്‍ലാല്‍ കോമാളിയാണെന്ന് വരെ പറഞ്ഞു.

സോഷ്യല്‍ മീഡിയ കത്തി

ട്വിറ്ററിലും ഫേസ്ബുക്കിലും കെ ആര്‍ കെയ്‌ക്കെതിരെ മലയാളികള്‍ കമന്റുകളോട് കമന്റുകള്‍. പച്ചത്തെറിയായിരുന്നു കമന്റിന്റെ ഭാഷ. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായും വാര്‍ത്തകള്‍ വന്നു.

ഒടുവില്‍ മാപ്പ്

മലയാളികളോട് കളിച്ചാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ കെ ആര്‍ കെ ഒടുവില്‍ മാപ്പ് പറഞ്ഞു. 'മോഹന്‍ലാല്‍ സര്‍, താങ്കളെ ചോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്. എനിക്ക് താങ്കളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്കറിയാം നിങ്ങള്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആണ്' എന്ന് കെ ആര്‍ കെ ട്വിറ്ററിലെഴുതി.

English summary
“Mohanlal is the Superstar of Malayalam films” finally KRK apologizes on Twitter!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam