വാ തുറന്നാല്‍ വിവാദം! മോഹന്‍ലാലിനെ വിമര്‍ശിച്ച ആര്‍ കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു!
മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് വിളിച്ചതോടെയാണ് വിവാദ താരമായിരുന്ന കമല്‍ ആര്‍ ഖാന്‍ മലയാളികള്‍ക്കും സുപരിചിതനായത്.
മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് വിളിച്ചതോടെയാണ് വിവാദ താരമായിരുന്ന കമല്‍ ആര്‍ ഖാന്‍ മലയാളികള്‍ക്കും സുപരിചിതനായത്. ഇപ്പോള്‍ കെ ആര്‍ കെയുടെ ട്വിറ്റര്‍ അക്കൗണ്ട്സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ആമിര്‍ ഖാനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് താരത്തിന് നേരെ ഇത്തരം നടപടി എടുത്തതിന് പിന്നിലെന്നാണ് ആര്‍ കെ പറയുന്നത്.
വാ തുറന്നാല്‍ വിവാദമായി പോയിരുന്ന കെ ആര്‍ കെ ആമിര്‍ ഖാനെയും അദ്ദേഹത്തിന്റെ ഇന്ന് റിലീസിനെത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമയെയും വിമര്‍ശിച്ചിരുന്നു. തന്റെ നിരൂപണം പേടിച്ചാണ് അക്കൗണ്ട് പൂട്ടിച്ചതെന്നാണ് കെ ആര്‍ കെ പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നടപടിയിലൂടെ തന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ നായകനായ സിനിമയാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍. സംഗീതത്തിന് പ്രധാന്യം നല്‍കി നിര്‍മ്മിച്ച സിനിമയില്‍ സൈറ വസീമാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിപ്രായം നേടിയ സിനിമ 1500 മുതല്‍ 1800 സ്‌ക്രീനുകളിലാണ് റിലീസ് ദിവസം പ്രദര്‍ശിപ്പിക്കുന്നത്.


Click it and Unblock the Notifications











