»   » പണ്ഡിറ്റ് കെആര്‍കെയെ പൊളിച്ചടുക്കിയതിന് പിന്നില്‍ ഫാന്‍സ്??? പ്രതികരിച്ചത് ഫാന്‍ പറഞ്ഞതിനാല്‍???

പണ്ഡിറ്റ് കെആര്‍കെയെ പൊളിച്ചടുക്കിയതിന് പിന്നില്‍ ഫാന്‍സ്??? പ്രതികരിച്ചത് ഫാന്‍ പറഞ്ഞതിനാല്‍???

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും മോശമായി ചിത്രീകരിച്ച് കെആര്‍കെ എന്ന ബോജ്പൂരി നടന്‍ രംഗത്തെത്തിയിട്ട് അധികം നാളുകളായിട്ടില്ല. മലയാളികള്‍ ഒന്നടങ്കം കെആര്‍കെയ്ക്ക് പൊങ്കാലയിട്ടു.

മലയാള സിനിമയിലെ താരങ്ങളും തങ്ങളുടെ  ഫേസ്ബുക്ക് ട്വിറ്റര്‍ പേജുകളിലൂടെ കെആര്‍കെയ്ക്ക് പൊങ്കാല ഇട്ടിരുന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറുപടി സന്തോഷ് പണ്ഡിറ്റിന്റേതായിരുന്നു. എന്നാല്‍ ഫാന്‍സുകാര്‍ നിര്‍ബന്ധിച്ചിട്ടാണ് താന്‍ പ്രതികരിച്ചതെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. 

മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോഴായിരുന്നു കെആര്‍കെ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നത്. ആയിരം കോടി ബജറ്റിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. മോഹന്‍ലാലിനെ കണ്ടാല്‍ ഛോട്ടാ ഭീമിനേപ്പോലെയാണ് ഇരിക്കുന്നത്. ഛോട്ടാ ഭീം എങ്ങനെയാണ് ഭീമനാകുന്നത് എന്നായിരുന്നു കെആര്‍കെ ചോദിച്ചത്.

മലയാളികളുടെ പൊങ്കാലയേത്തുടര്‍ന്ന് മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ് പറഞ്ഞ കെആര്‍കെ മമ്മൂട്ടിയെ സി ഗ്രേഡ് ആക്ടര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരെയും ആരാധകര്‍ രംഗത്തെത്തി. മമ്മൂട്ടി പണം തന്നായിരിക്കും താങ്കള്‍ക്കെതിരെ എന്നേക്കൊണ്ട് പറയിപ്പിച്ചതെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ആരാണ് ആ സി ഗ്രേഡ് ആക്ടര്‍ എന്നാണ് കെആര്‍കെ ചോദിച്ചത്.

മോഹന്‍ലാലിനെതിരെ കെആര്‍കെ രംഗത്തെത്തിയപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചിരുന്നു. കളിക്കാന്‍ വന്നപ്പോള്‍ അപ്പുറത്ത് പുലിയും പുലിക്കുട്ടികളുമാണെന്ന് മറന്നു എന്നായിരുന്നു കമന്റ്. മമ്മൂട്ടിക്കെതിരെ പ്രതികരിച്ചപ്പോള്‍ മമ്മൂട്ടിയുടെ ശ്രദ്ധേയ കഥാപാത്രം തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസിന്റെ ശൈലിയിലായിരുന്നു പ്രതികരണം.

മോഹന്‍ലാലിനെതിരെ കെആര്‍കെ രംഗത്ത് വന്നപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ആദ്യം പ്രതികരിച്ചിരുന്നില്ല. ഫാന്‍സുകാര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ പ്രതികരിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് എന്താണ് പ്രതികരിക്കാത്ത് ഞങ്ങള്‍ക്ക് പഞ്ച് ഡയലോഗ് ഒന്നും ലഭിക്കിന്നില്ല എന്ന് പറഞ്ഞതിന് പിന്നാലെയാണ് താന്‍ പ്രതികരിച്ചതെന്ന് പണ്ഡിറ്റ് പറഞ്ഞു.

English summary
Mohanlal fans compelled me to do that says Santhosh Pandit. He says in an interview for a magazine.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam