»   » മഞ്ഞള്‍ പ്രസാദവും തേടി വാനമ്പാടി; കുഞ്ഞു ഗായികയെ അന്വേഷിച്ച് കെഎസ് ചിത്ര

മഞ്ഞള്‍ പ്രസാദവും തേടി വാനമ്പാടി; കുഞ്ഞു ഗായികയെ അന്വേഷിച്ച് കെഎസ് ചിത്ര

By: Nihara
Subscribe to Filmibeat Malayalam

ആലാപനത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ആളൊരു ശുദ്ധഗതി ചിന്താഗതിക്കാരിയാണ്. സോഷ്യല്‍ മീഡിയയിലെ കുഞ്ഞു മിടുക്കിയെത്തേടി ഇറങ്ങിയ കെഎസ് ചിത്രയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കരിമഷി കൊണ്ട് കണ്ണെഴുതി വട്ടപ്പൊട്ടുമിട്ട് കുഞ്ഞു മിടുക്കി പാടിയ മഞ്ഞ പ്രസാദമാണ് ചിത്രയുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. സ്വന്തമായി താളം പിടിച്ചാണ് കുട്ടിയുടെ ആലാപനം. ഫേസ് ബുക്കിലൂടെയാണ് കൊച്ചു മിടുക്കിയുടെ പാട്ട് വൈറലായത്.

താന്‍ പാടി അനശ്വരമാക്കിയ പാട് കുഞ്ഞു പ്രായത്തിലെ മനോഹരമായി പാടിയ കുഞ്ഞുമിടുക്കിയെയും തേടി ഇറങ്ങിയിരിക്കുകയാണ് കെഎസ് ചിത്ര ഇപ്പോള്‍. ചിത്രയുടെ ഫേസ് ബുക്ക് ടൈംലൈനില്‍ കൊച്ചു മിടുക്കിയുടെ പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്.

chithra

1986 ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രമായ നഖക്ഷതങ്ങളിലെ മഞ്ഞള്‍പ്രസാദവും എന്ന ഗാനം ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. ചിത്ര ഷെയര്‍ ചെയ്ത വിഡിയോയ്ക്ക് താഴെ ഗായകന്‍ ശ്രീനിവാസ്, ഗായിക രൂപവതി എന്നിവര്‍ കമന്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ കണ്ടു പിടിക്കാനായി ഗായിക നേരിട്ട് ഇറങ്ങിയതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ കൊച്ചു മിടുക്കിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Singer ks Chithra's facebook post getting viral now. Social media also seeks that small little singer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam