മകളുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി കെഎസ് ചിത്ര, ആശ്വാസ വാക്കുകളുമായി ആരാധകര്‍

By Midhun Raj

മലയാളികളുടെ വാനമ്പാടി കെഎസ് ചിത്രയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ഗാനങ്ങളാണ് ഗായിക പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മലയാളികള്‍ക്ക് പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകക്കാരുടെയും ഇഷ്ട ഗായികയാണ് അവര്‍. തിരക്കുകള്‍ക്കിടെയിലും കെഎസ് ചിത്രയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. പാട്ടുകള്‍ക്കൊപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും ഗായിക എത്തിയിരുന്നു.

ks-chithra

അതേസമയം മകള്‍ നന്ദനയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുളള ഗായികയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നന്ദനയുടെ പിറന്നാള്‍ ദിനത്തിലാണ് കെഎസ് ചിത്രയുടെ പുതിയ കുറിപ്പ് വന്നത്. 2011 എപ്രില്‍ 14നാണ് ദുബായിലെ എമിരേറ്റ്‌സ് ഹില്ലില്ലുളള നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന ഈ ലോകത്തോട് വിടപറഞ്ഞത്. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കെഎസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും പിറന്ന മകളായിരുന്നു നന്ദന.

മകളുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പുമായാണ് കെഎസ് ചിത്ര എത്തിയത്. കാലത്തിന് മുറിവുണക്കാനാകില്ല, ഇത് ദൈവത്തിന്‌റെ തീരുമാനവുമായിരുന്നില്ല, ആ വേര്‍പാട് ഞങ്ങള്‍ക്ക് എത്രത്തോളം വേദനയുണ്ടാക്കുന്നു എന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കില്‍, ഞങ്ങളുടെ പ്രിയപ്പെട്ട നന്ദന മോള്‍ ഇന്നും ഞങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നു. കാലം എത്ര കടന്നുപോയാലും ഈ ദുഖവും പേറിയാണ് ഞങ്ങളും പോകുന്നത്. മോളുടെ വേര്‍പാട് എന്നും എപ്പോഴും ഞങ്ങളുടെ നൊമ്പരമാണ്.

Recommended Video

ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? | FilmiBeat Malayalam

ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നുപോവുകയാണ്. ഞങ്ങളെ രണ്ട് പേരെയും ദൈവം അങ്ങോട്ട് വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നുപേരും വീണ്ടും ഒരുമിച്ചുചേരും. എന്‌റെ പൊന്നുമോള്‍ നന്ദനയ്ക്ക് പിറന്നള്‍ ആശംസകള്‍. മകളുടെ ചിത്രം പങ്കുവെച്ച് കെഎസ് ചിത്ര കുറിച്ചു. ഗായികയുടെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് കെഎസ് ചിത്രയുടെ പോസ്റ്റിന് താഴെ കമന്‌റുകളുമായി എത്തിയത്. മിക്കവരും ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും ആശ്വാസ വാക്കുകളുമായിട്ടാണ് എത്തിയത്.

പോസ്റ്റ് കാണാം

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X