കണ്ടാൽ പോലും മിണ്ടില്ലായിരുന്നു!! റെക്കോഡിങ് കഴിഞ്ഞ് മടങ്ങി പോകും, എആർ റഹ്മാനെക്കുറിച്ച് ചിത്ര
രാജ സാറിന്റെ പാട്ടിന്റെ റെക്കോർഡിങ് സമയത്താണ് ആദ്യമായി റഹ്മാനെ കാണുന്നത്
ഇന്ത്യൻ സംഗീത ലോകത്തെ ചക്രവർത്തിയെന്നാണ് എആർ റഹ്മാനെ വിശേഷിപ്പിക്കുന്നത്. റഹ്മാനെ കുറിച്ചു മുറ്റുളള ഗായകർക്കും പറയാനും വിജയത്തിന്റെ കഥകൾ മാത്രമായിരിക്കും. റഹാമനെ എല്ലാവരും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും റഹമാന്റെ പ്രിയപ്പെട്ട പാട്ടുകാരിൽ ഒരാൾ മലയാളികളുടെ സ്വന്തം കെഎസ് ചിത്രയാണ്. നിരവധി ഹിറ്റുകളാണ് ചിത്ര റഹമാൻ കൂട്ട്കെട്ടിൽ പിറന്നിറിക്കുന്നത്. ഇത്രയും ഹിറ്റുകൾ ഇരുവരും ചേർന്ന സൃഷ്ടിച്ചിരുന്നുവെങ്കിലും ആദ്യം കണ്ടപ്പോൾ ഇരുവരും തമ്മിൽ മിണ്ടിയിരുന്നില്ല. നിരവധി നാളുകൾക്ക് ശേഷമാണ് ഇവർ തമ്മിൽ മിണ്ടിയതത്രേ. കെ എസ് ചത്ര നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.

രാജ സാറിന്റെ പാട്ടിന്റെ റെക്കോർഡിങ് സമയത്താണ് ആദ്യമായി റഹ്മാനെ കാണുന്നത്.. പാട്ട് റെക്കോർഡ് ചെയ്യുന്നതിനും മുൻപ് രാജസാർ ഒരു റിഹേഴ്സൽ നടത്തും. അത് ഓർക്കസ്ട്രയുടെ കൂടെ തന്നെയാണ്. പിന്നെ ഏത് ബാലൻസിങ് നിർത്തും. എന്നിട്ട് കീബോർഡ് ചെയ്യും. എന്നിങ്ങനെയാണ്. ദിലീപ് കീ ബോർഡ് ചെയ്യുമെന്ന് സ്റ്റുഡിയോയിൽ കേൾക്കാം. എന്നാൽ ആരാണ് ജിലീപ് എന്താണെന്ന് ഒന്നും അറിയില്ല. റെക്കോർഡിങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരു ചെറിയ പയ്യൻ കാറികയറി പോകുന്നത് കണാം. ആരാണെന്നും ഇവിടെ എന്താണെന്നും ഒർത്തു. എന്നിട്ടും കീ ബോർഡിനെ കുറിച്ച് ചിന്തിച്ചതേയില്ല.
അപ്പോൾ അവിടെയുള്ളവരാണ് പറഞ്ഞത് ഇതാണ് ആർ കെ ശേഖരിന്റെ മകൻ കീ ബോർഡ് വായിക്കുന്ന ആളെന്ന്. ഇത്രയും ചെറിയ വ്യക്തിയാണോ കീബോർഡ് വായിക്കുന്നതെന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചിരുന്നു. ഞാനും റഹ്മാനും ഓരേ ക്യരക്ടർ ആണ്. അതു കൊണ്ട് തന്നെ പരസ്പരം മിണ്ടാൻ കുറെ നാളുകൾ എടുത്തുവെന്നും ചിത്ര പറഞ്ഞു.


Click it and Unblock the Notifications