twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറ്റ് സംഭവിച്ചത് എ ആര്‍ റഹ്‌മാന്‍ ഷോയിൽ!! അതിനുള്ള കാരണം മറ്റൊരു ഗായകൻ, വെളിപ്പെടുത്തലുമായി ചിത്ര

    |

    മലയാള പിന്നണി ഗാനരംഗത്ത് ദിനം പ്രതി മികവുറ്റ പാട്ടുകാരണ് കടന്നു വന്നു കൊണ്ടിരിക്കുന്നക്. തലമുറ മാറിക്കൊണ്ടിരിക്കുമ്പോൾ പുതിയ പാട്ടുകാരും പിന്നണി ഗാന മേഖലയിലേയ്ക്ക് കടന്നു വരുകയാണ്. എത്ര തലമുറ മാറിയാലും അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക കെഎസ് ചിത്ര തന്നെയാണ്. പിന്നണി ഗായിക രംഗത്ത് 40 വർഷം പൂർത്തിയാക്കുകയാണ് താരം.1979 ലാണ് ചിത്രം തന്റെ ആദ്യ ഗാനം റെക്കോഡു ചെയ്യുന്നത്. എന്നാൽ 80 കളിൽ മുതലാണ് പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്.

     സൗന്ദര്യത്തിന്റെ രഹസ്യം പരസ്യമാക്കി ബോളിവുഡ് താരങ്ങൾ!! ദീപിക, സുസ്മിത, ഇഷാൻ.. കാണൂ സൗന്ദര്യത്തിന്റെ രഹസ്യം പരസ്യമാക്കി ബോളിവുഡ് താരങ്ങൾ!! ദീപിക, സുസ്മിത, ഇഷാൻ.. കാണൂ

    പിന്നണി ഗായിക രംഗത്ത് നാൽപ്പത് വർഷം പൂർത്തിയാക്കുമ്പോൾ കരിയറിൽ ഏറ്റവും കൂടുതൽ വിഷമിച്ച സന്ദർഭത്തെ കുറിച്ചും ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച നിമിഷങ്ങളെ കുറിച്ചും ചിത്ര മനസ്സ് തുറക്കുകയണ്. മാതൃഭൂമി ക്ലമ്പ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ പിഴവായിരുന്നുവത്രേ ഒരിക്കൽ എആർ റഹ്മാൻ ഷോയ്ക്കിടെ സംഭവിച്ചത്. വളറെ ഗുരുതരമായ തെറ്റാണ് തനിയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നും ചിത്രം പറഞ്ഞു.

    വളരെ ഗുരുതരമായ തെറ്റ്

    വളരെ ഗുരുതരമായ തെറ്റ്

    വളരെ ഗുരുതരമായ തെറ്റായിരുന്നു തനയ്ക്ക് അന്ന് സംഭവിച്ചത്. ഒരു പാട്ടിന്റെ ലൈനിൽ സ്കെയിൽ ചേഞ്ച് വരണം. അന്ന് എനിയ്ക്കൊപ്പം പാടിയ ആ ഗായകൻ തെറ്റായ നോട്ടിൽ കൊണ്ടിട്ടു. അദ്ദേഹം നിർത്തിയ നോട്ടിൽ നിന്ന് തന്നെ താൻ തുടങ്ങി. എന്നാൽ യഥാർഥത്തിൽ താൻ പാടേണ്ട വരി അല്ലായിരുന്നു. എന്നാൽ ന അന്ന് തെറ്റിച്ചു പാടിയ ഗായകന്റെ പേര് പറയില്ലെന്നും ചിത്ര പറഞ്ഞു.

    പാട്ട് പാടനുള്ള ആത്മവിശ്വാസ കുറവ്

    പാട്ട് പാടനുള്ള ആത്മവിശ്വാസ കുറവ്

    അതേസമയം താൻ പാടിയ പാട്ടല്ലായിരുന്നു അത്. അതിനാൽ തന്നെ അതിന്റതായ ആത്മവിശ്വാസം കുറവ് തനിയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ എന്നാലും പാട്ട് നന്നായി പഠിച്ചതിനു ശേഷം തന്നെയായിരുന്നു സ്റ്റേജിൽ എത്തിയത്. അത് ഇന്നും തനിയ്ക്ക് വിഷമം തന്നെയാണ്. എന്നാൽ ഇക്കാര്യം എആർ റഹ്മാന് മനസ്സിലായിട്ടില്ല.

       മാലേയം മറോടലിഞ്ഞു...

    മാലേയം മറോടലിഞ്ഞു...

    ഒരു രസകരമായ സംഭവവും ചിത്ര പ്രേക്ഷകരുമായി പങ്കുവെച്ചു. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത് ചിത്രമായ തച്ചോളി വർഗീസ് ചേകവനിലെ ഒരു രസകരമായ അനുഭവവും ചിത്ര വെളിപ്പെടുത്തി. ശരത്തായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'ഗുരുവായൂരപ്പനെ സങ്കല്‍പ്പിച്ചാണ് ഞാന്‍ ആ ഗാനം പാടിയത്. പക്ഷേ ശരത് വിവരിച്ചു തന്നപ്പോള്‍ തന്നെ എനിക്ക് ആ പാട്ടിന്റെ സാഹചര്യം അതല്ല എന്ന് തോന്നിയിരുന്നു. സിനിമ കണ്ടപ്പോൾ അത് പൂർണ്ണമായി മനസ്സിലാവുകയും ചെയ്തു.

     ലാതാജിയുടെ സർപ്രൈസ്

    ലാതാജിയുടെ സർപ്രൈസ്

    ലതാ മങ്കേഷ്കർ ഫോൺ വിളിച്ചതാണ് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്നും ചിത്ര പറഞ്ഞു. ലതാജിയുടെ 80-ാം പിറന്നാളിന് നൈറ്റിങ്കേല്‍ എന്നൊരു സി.ഡി ഞാന്‍ ചെയ്തിരുന്നു. അത് താൻ അറിയാതെ എന്റെ ഭർത്താവ് അയച്ചു കൊടുക്കുകയായിരുന്നു, എന്നാൽ ഇതിനു ശേഷം ലതാജി ഫോൺ വിളിച്ചു. ആദ്യം തന്നെ ആറോ പറ്റിക്കുന്നതായിട്ടാണ് തോന്നതിയത്. അങ്ങനെ ഫോൺ വെച്ചപ്പോൾ വീണ്ടു വിളിച്ചു. . മറുവശത്ത് നിന്ന് ഒരു കിളിനാദം. ഞാന്‍ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സന്ദർഭമെന്നും ചിത്ര പറഞ്ഞു.

    English summary
    ks chithra says about big mistake in rahman show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X