ചാക്കോച്ചന്‍റെ 'ഓര്‍ഡിനറി' ബസ് ഇനി ജയസൂര്യയ്ക്കൊപ്പം
ഓര്‍ഡിനറി എന്ന ചിത്രം ഓര്‍മ്മയില്ലേ? കുഞ്ചാക്കോ ബോബനും ബിജുമോനോനും ഒന്നിച്ചഭിനയിച്ച ചിത്രം. ചിത്രത്തിലെ മറ്റൊരു താരത്തെ പറയാതെ വയ്യ ഗവിയിലേക്ക് പോകുന്ന ആ കെഎസ്ആര്‍ടിസി ബസ്. കും കെഎസ്ആര്‍ടിസി ബസിന് സിനിമയില്‍ ബ്രേക്ക് കിട്ടുന്നതെന്ന് ഓര്‍ഡിനറിയിലൂടെയാണെന്ന് വേണമെങ്കില്‍ പറയാം. ഇതാ ജയസൂര്യ നായകനാവുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലൂടെ കെഎസ്ആര്‍ടിസി ബസ് വീണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധാ കേന്ദ്രമാകാനൊരുങ്ങുന്നു.
ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലെ കഥ നടക്കുന്നത് ഒരു കെഎസ് ആര്‍ടിസി ബസിനുള്ളിലാണ്. ബസ് യാത്രയ്ക്ക് ചിത്രത്തില്‍ ഏറെ പ്രധാനമുണ്ട്. അപരിചിതരായ മൂന്ന് പേര്‍ ഒരു ദൗത്യത്തിന് വേണ്ടി ഒരുമിയ്ക്കുന്നതാണ് ചിത്രം പറയുന്നത്. ആലപ്പുഴ-എറണാകുളം റൂട്ടില്‍ ഓടുന്ന ഒരു കെഎസ്ആര്‍ടിസി ബസ് ആണ് കഥയുടെ പശ്ചാത്തലം.

ചിത്രത്തില്‍ ലാല്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. നെടുമുടി വേണുവും അജു വര്‍ഗീസുമാണ് ബഹദൂറും ശാസ്ത്രിയുമായി എത്തുന്നത്. അനിമേഷന്‍ രംഗത്ത് നിന്ന് എത്തിയ രാജേഷ് മിഥിലയാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സംവിധായകന്‍.


Click it and Unblock the Notifications











