ആഘോഷം തുടങ്ങി കഴിഞ്ഞു!! ''ബേബി ഓൺ ബോർഡ്'', കുഞ്ഞുണ്ടായ സന്തോഷം ആഘോഷിച്ച് ചാക്കോച്ചൻ

മലയാളികളുടെ പ്രിയപ്പട്ട ചോക്ലേറ്റ് ബോയ് കുഞ്ചാക്കോ ബോബൻന്റെ വീട്ടിലെ പുതിയ അതിഥിയെ മലയാളി പ്രേക്ഷകർ ഹൃദയയം കൊണ്ടാണ് സ്വീകരിച്ചത്. പെസഹാവ്യാഴ ദിനത്തിലായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും ഒരു ആൺ കുഞ്ഞ് ജനിച്ചത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പെസഹാവ്യാഴദിനത്തിൽ കുഞ്ഞ് ജനിക്കുന്നത്. ചാക്കോച്ചനും കുടുംബത്തിനുമൊപ്പം പ കേരള ജനതയുടെ ഇവരുടെ വലിയ സന്തോഷത്തിൽ പങ്കുചേരുകയാണ്.

kuchacko boban-priya

ഏപ്രിൽ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയർ ചാക്കോച്ചന് ജന്മം നൽകിയത്.താരം തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യൽ മീഡിയ പേഡിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. ആദ്യം കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം പങ്കുവെച്ചത്. പിന്നീട് ചാക്കോച്ചൻ തന്നെ കുഞ്ഞിന്റെ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. ഇപ്പോഴിത ഈസ്റ്റർ ദിനത്തിൽ അളവില്ലാത്ത സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. കാണൂ...

 ജൂനിയർ ചാക്കോച്ചൻ

ജൂനിയർ ചാക്കോച്ചൻ

നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കഞ്ഞ് ജനിക്കുന്നത്. ഇതിന്റെ സന്തോഷം എത്ര മാത്രമാണെന്ന് താരത്തിന്റെ ഓരോ പ്രവർത്തികളിൽ നിന്ന് വ്യക്തമാണ്. ഏപ്രിൽ പതിനേഴിനായിരുന്നു താരത്തിന് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഈ വിവരം താരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു ആൺകുട്ടി പിറന്നുവെന്നും നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ ബോബൻ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്നേഹം തരുമെന്നും താരം കുറിച്ചു.

സ്പെഷ്യൽ ഈസ്റ്റർ

സ്പെഷ്യൽ ഈസ്റ്റർ

ഇക്കുറി ചാക്കോച്ചനും കുടുംബത്തിനും ഈസ്റ്റർ വളരെ സ്പെഷ്യലാണ്. കുഞ്ഞ് പിറന്ന ആദ്യത്തെ ഈസ്റ്ററായിരുന്നു ഇത്. ഈസ്റ്റർ ദിനത്തിൽ അളവില്ലാത്ത സന്തോഷം താരം പങ്കുവെച്ചിട്ടുമുണ്ട്. കാറിന്റെ പിന്നിൽ ബേബി ഓൺ ബോർഡ് എന്ന് പതിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചതിൽ ദൈവമേ നിനക്ക് ഞാൻ നന്ദി പറയുന്നു. ഹാപ്പി ഈസ്റ്റർ. ഉയർത്തെഴുന്നേറ്റ കർത്താവിന്റെ സ്നേഹവും അനുഗ്രഹവും എല്ലാവർക്കും ആശംസിക്കുന്നു. ചാക്കോച്ചൻ ബേബി ഓൺ ബോർഡിന്റെ ചിത്രത്തിനൊപ്പം കുറിച്ചു.

 ബേബി ഷവർ

ബേബി ഷവർ

പ്രിയയുടെ ബേബി ഷവറിന്റെ ചിത്രവും സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ച ശേഷമാണ് ചാക്കോച്ചൻ ബേബി ഷവറിന്റെ ചിത്രം പുറത്ത് വിട്ടത്. പാരൻസ്ഹുഡിലേയ്ക്ക് കടക്കുന്നു എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. താരത്തിനും കുടുംബത്തിനും ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

 സ്പെഷ്യൽ  വിവാഹ വാർഷികം

സ്പെഷ്യൽ വിവാഹ വാർഷികം

ഏപ്രിൽ 2 ആയിരുന്നു ചാക്കോച്ചന്റേയും പ്രിയയുടേയും 14ാം വിവാഹ വാർഷികം. വിവാഹ വാർഷിക ചിത്രം പങ്കുവെയ്ക്കുന്നതിനോടൊപ്പം ഇത്തവണത്തെ വെഡ്ഡിങ് ആനിവേഴ്സറി വളരെ സ്പെഷ്യൽ ആണെന്ന് താരം കുറിച്ചിരുന്നു . ഏപ്രിൽ മാസം ചാക്കോച്ചനും കുടുംബത്തിനും അൽപം സ്പെഷ്യലാണ്. വിവാഹം, സുഹധർമ്മിണിയുടെ പിറന്നാൾ ഇപ്പോഴിത ജൂനിയർ ചാക്കോച്ചന്റെ വരവ് . ഇതൊക്കെ ഏപ്രിൽ മാസത്തിലാണ്. ഏപ്രിൽ 10 നായിരുന്നു പ്രിയയുടെ പിറന്നാൾ.

 കു‍ഞ്ഞിന്റെ ചിത്രം

കു‍ഞ്ഞിന്റെ ചിത്രം

ആദ്യം കുഞ്ഞിക്കാലുകൾ മാത്രമാണ് ചാക്കോച്ചൻ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നത്. ആരാധകർ ജൂനിയർ ചാക്കോച്ചനെ കാണാനുള്ള ആഗ്രംഹം പങ്കുവെച്ചിരുന്നു. തൊട്ട് അടുത്ത ദിവസം അമ്മ മോളിയോടൊപ്പമുളള ജൂനിയർ ചാക്കോച്ചന്റെ ചിത്രം താരം പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ ചിത്രം വൈറലാവുകയായിരുന്നു. ആദ്യ ചിത്രത്തിനും സമാന അവസ്ഥ തന്നെയായിരുന്നു. സിനിമ ലോകവും ആരാധകരും ചാക്കോച്ചനും പ്രിയയ്ക്കും ആശംസയുമായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X