തിയ്യേറ്ററുകളില്‍ ചിരി പടര്‍ത്താന്‍ ചാക്കോച്ചനും കൂട്ടരും! ജോണി ജോണി യെസ് അപ്പ ഒക്ടോബര്‍ 26ന്
കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട തുടങ്ങിയ സിനിമകളൊരുക്കിയ ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാമന്റെ ഏദന്‍തോട്ടത്തിനു ശേഷം അനു സിത്താരയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും ജോണി ജോണി യെസ് അപ്പ എന്നാണ് അറിയുന്നത്. ചിത്രം ഒക്ടോബര്‍ 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ഷാന്‍ റഹ്മാനാണ് ചാക്കോച്ചന്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കു ന്നത്. വൈശാഖ് രാജന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഷറഫൂദ്ദീന്‍,മംമ്താ മോഹന്‍ദാസ്, സനൂപ്,കലാഭവന്‍ ഷാജോണ്‍,ലെന,നെടുമുടി വേണു, ഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജോജി തോമസാണ് ചിത്രത്തിന്റ തിരക്കഥ എഴുതിയിരിക്കുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വര്‍ഷം തുടര്‍ച്ചയായി ഹിറ്റുകള്‍ ലഭിച്ച ചാക്കോച്ചന്റെ മറ്റൊരു ഹിറ്റ് ചിത്രമാകും ജോണി ജോണി യെസ് അപ്പയെന്നാണ എല്ലാവരും പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











