കുചേലന്‍ പ്രദര്‍ശനത്തിനെത്തി
ചെന്നൈ: വാര്‍ത്തകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം കുചേലന്‍ തിയേറ്ററുകളിലെത്തി. ലോകമൊട്ടാകെ 1200 പ്രിന്റുകളുമായി പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ചിത്രം കേരളത്തില്‍ എണ്‍പതോളം കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവരഭിനയിച്ച് സൂപ്പര്‍ ഹിറ്റായ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കുചേലന്‍. പി വാസുവാണ് ചിത്രത്തിന്റെ സംവിധായകന്‍.
കഥപറയുമ്പോഴില്‍ മമ്മൂട്ടി അവതരിപ്പിച്ച സിനിമാ താരത്തിന്റെ വേഷമാണ് കുചേലനില്‍ രജനീകാന്ത് അവതരിപ്പിക്കുന്നത്. കഥപറയുമ്പോള്‍ ഒരു മമ്മൂട്ടിച്ചിത്രം എന്നതിലുപരി ഒരു ശ്രീനിവാസന്‍ ചിത്രമായിരുന്നു. എന്നാല്‍ കുചേലന്‍ തീര്‍ത്തും ഒരു രജനിച്ചിത്രം തന്നെയാണ്.
രജനിയുടെ താരമൂല്യത്തെ ഉപയോഗപ്പെടുത്താനായി മമ്മൂട്ടി ചെയ്‌ത ചെറിയ കഥാപാത്രത്തെ മുഴുനീള കഥാപാത്രമാക്കി മാറ്റുകയായിരുന്നു. മലയാളത്തില്‍ ശ്രീനിവാസന്‍ ചെയ്‌ത വേഷം തമിഴില്‍ പശുപതിയാണ് കൈകാര്യം ചെയ്യുന്നത്. രജനിയുടെ നായികയായി നയന്‍താരയാണ് അഭിനയിച്ചിരിക്കുന്നത്. പശുപതിയുടെ നായികാവേഷം മീനയാണ് കൈകാര്യം ചെയ്യുന്നത്.
രജനി ഇരുപത് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഗാനരംഗവും രജനിയുടെ ആരാധകരെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ഗാനവും ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്. പതിവുപോലെ ചിത്രത്തെ സ്വാഗതം ചെയ്യാനായി വന്‍ ഒരുക്കങ്ങളാണ് രജനിയുടെ ആരാധകര്‍ നടത്തിയിരിക്കുന്നത്. ശങ്കര്‍ ഒരുക്കിയ ശിവാജിയായിരുന്നു ഇതിന് മുമ്പ് ഇറങ്ങിയ രജനിച്ചിത്രം


Click it and Unblock the Notifications











