മോഹന്‍ലാലിന് പിന്നാലെ ആ നേട്ടം സ്വന്തമാക്കി നിവിന്‍ പോളി! 'കുടുക്ക് പൊട്ടിയ കുപ്പായം' തരംഗമാണ്!
വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ഒരുമിക്കുമ്പോഴുള്ള അടിപൊളി ഗാനത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ലവ് ആക്ഷന്‍ ഡ്രാമയിലും അതായിരുന്നു സംഭവിച്ചത്. കുടുക്ക് പൊട്ടിയ കുപ്പായം ഉടുത്ത് മണ്ടണ എന്ന ഗാനം സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു. ജിമിക്കി കമ്മലിന് പിന്നാലെയായി അടുത്ത വൈറല്‍ ഗാനമായി മാറിയിരിക്കുകയാണ് കുടുക്ക്. ഓണം റിലീസായാണ് ലവ് ആക്ഷന്‍ ഡ്രാമ തിയേറ്ററുകളിലേക്ക് എത്തിയത്. അച്ഛനും ചേട്ടനും പിന്നാലെയായി ധ്യാന്‍ ശ്രീനിവാസും സംവിധാനത്തിലേക്ക് ചുവടുവെച്ചത് ഈ ചിത്രത്തിലൂടെയാണ്.
സിനിമ എത്തുന്നതിന് മുന്‍പ് തന്നെ പല ഗാനങ്ങളും കേരളക്കരയില്‍ തരംഗമായി മാറാറുണ്ട്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ഗാനം. ടിക് ടോക്കിലും ഈ ഗാനം തരംഗമായി മാറിയിരുന്നു. താരങ്ങളും ഈ ഗാനത്തിന് ചുവടുവെച്ച് എത്തിയിരുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് ഷാന്‍ റഹ്മാനാണ്. 6.8 മില്യണ്‍ പേരായിരുന്നു കുടുക്ക് പൊട്ടിയ ഗാനത്തിന്റെ ടീസര്‍ കണ്ടത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്.

Recommended Video
ജിമിക്കി കമ്മലിന് വരികളൊരുക്കിയത് അനില്‍ പനച്ചൂരനായിരുന്നു. ഷാനും വിനീതുമായിരുന്നു സംഗീതവും ആലാപനവും. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചപ്പോള്‍ പിറന്ന അടിപൊളി ഗാനത്തേയും കേരളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായി എത്തിയത്. മികച്ച പ്രതികരണമായിരുന്നു സിനിമ സ്വന്തമാക്കിയത്. അജു വര്‍ഗീസായിരുന്നു ചിത്രം നിര്‍മ്മിച്ചത്.


Click it and Unblock the Notifications











