ജോസുമായി ഇഷ്ടത്തിലാണെന്ന് അച്ഛനോട് പറഞ്ഞു! തമാശയാണെന്നാണ് കരുതിയത്- ഇന്റർകാസ്റ്റ് വിവാഹത്തെ പറ്റി ശ്രീലക്ഷ്മി
ടെലിവിഷന്‍ പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയലാണ് കുടുംബവിളക്ക്. വര്‍ഷങ്ങളായി പ്രേക്ഷക പ്രശംസ നേടിയ പരമ്പര ഇപ്പോഴും മുന്നോട്ട് പോവുകയാണ്. ഇതില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായ ശീതളിനെ അവതരിപ്പിക്കുന്ന നടിയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ശീതളിന്റെ കഥാപാത്രമായി മൂന്നാമത് എത്തിയ നടിയായിരുന്നു ശ്രീലക്ഷ്മി.
അഭിനയത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് ഇവിടെ എത്തിയതെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അതേ സമയം തന്റെ വിവാഹം വൈകാതെ ഉണ്ടാവുമെന്ന് പറഞ്ഞെത്തിയ ശ്രീലക്ഷ്മിയുടെയും പ്രതിശ്രുത വരനായ ജോസിന്റെയും അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തങ്ങളുടെ ഇന്റര്‍കാസ്റ്റ് മാര്യേജിനെ പറ്റി താരങ്ങള്‍ സംസാരിച്ചിരിക്കുന്നത്.

ശ്രീലക്ഷ്മിയുമായിട്ടുള്ള റിലേഷന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷമായെന്നാണ് ജോസ് പറയുന്നത്. റിലേഷന്റെ തുടക്ക സമയത്ത് വീട്ടില്‍ എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. പിന്നെ തങ്ങളുടെ പ്രണയം വീട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ശ്രീലക്ഷ്മി ഈ ഫീല്‍ഡിലേക്ക് വന്നതിന് ശേഷം ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്കും ഞങ്ങളുടെ കാര്യങ്ങള്‍ അറിയാം. വിവാഹത്തിനു ശേഷവും ശ്രീ അഭിനയം തുടരുമെന്നാണ് പങ്കാളി പറയുന്നത്.
ടാലന്റഡായ ആളെ ഒരിക്കലും അഭിയിക്കാന്‍ വിടാതിരിക്കില്ല. അവളുടെ പ്രൊഫഷന്‍ ആണത്. അവളുടെ കഴിവുകളെ അഗീകരിക്കാന്‍ എനിക്കോ എന്റെ വീട്ടുകാര്‍ക്കോ ഒരു വിഷയവുമില്ല. ഏതൊരു ഇന്റര്‍കാസ്റ്റ് മാര്യേജിലും ഉണ്ടാകുന്ന ചെറിയ വിഷയങ്ങള്‍ ഞങ്ങളുടെ ബന്ധത്തിലും വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് എന്റെ ഇഷ്ടത്തിനൊപ്പം വീട്ടുകാരും നിന്നു എന്നതാണ് സത്യം. ഈ മെയ് മാസം ഞങ്ങളുടെ നിശ്ചയം ഉണ്ടാകും. പിന്നെ ഒരു വര്‍ഷത്തിന്റെ ഉള്ളില്‍ തന്നെ വിവാഹമുണ്ടാവുമെന്നാണ് ജോസ് പറയുന്നത്.
അതേ സമയം ജോസുമായി പ്രണയത്തിലായതിനെ കുറിച്ച് ശ്രീലക്ഷ്മിയും വെളിപ്പെടുത്തിയിരിക്കുകയാണ്. 'ഞാന്‍ ഇവനെ ആദ്യമായി കാണുന്നത് ട്യൂഷന്‍ ക്ലാസില്‍ വച്ചാണ്. പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്താണത്. പ്രാക്ടിക്കല്‍ ചെയ്യാന്‍ വേണ്ടി ആ ട്യൂഷന്‍ സെന്ററില്‍ ഇവനും വരുമായിരുന്നു. പിന്നെ ആദ്യം ഇഷ്ടമാണെന്ന് പറയുന്നത് ഞാനാണ്. എട്ടുവര്‍ഷം അങ്ങനെ അടിയും വഴക്കും സ്‌നേഹവും ഒക്കെയായി അടിപൊളിയായി പോയി.
നല്ല മനോഹരമായ യാത്ര ആയിരുന്നു ഈ എട്ടുവര്‍ഷം. പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ വീട്ടില്‍ വലിയ വിഷയം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. അച്ഛനോടാണ് ഞാന്‍ എന്റെ ഇഷ്ടത്തെ കുറിച്ച് തുറന്നു പറയുന്നത്. ചെറുപ്പം മുതലേ ഞാന്‍ അച്ഛനുമായി നല്ല കമ്പനിയാണ്. എല്ലാം തുറന്നു പറയാന്‍ പറ്റുന്ന നല്ലൊരു സുഹൃത്താണ് എനിക്ക് എന്റെ അച്ഛന്‍.

ജോസുമായിട്ടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ കുട്ടിക്കളി ആയിരിക്കുമെന്നാണ് അച്ഛന്‍ ആദ്യം കരുതിയത്. പക്ഷെ പിന്നെ എന്റെ ഇഷ്ടം സീരിയസ് ആണെന്ന് മനസ്സിലായതോടെ അവര്‍ കൂടെ നിന്നു. അവിടെ അവന്റെ മമ്മി എന്റെ സീരിയല്‍ ഒക്കെ കാണുന്ന ആളാണ്. ആദ്യം അവര്‍ക്ക് വിഷയം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവരും കൂടെ നിന്നു.
നിശ്ചയത്തിന് ഇനി രണ്ടുമാസം ഗ്യാപ്പുണ്ട്. മെയ് പകുതിയോടെ നടത്താനാണ് പ്ലാന്‍ ചെയ്യുന്നത്. ജോസ് ബാംഗ്ലൂരില്‍ ആയതുകൊണ്ട് എല്ലാം പ്ലാന്‍ ചെയ്യുന്നത് ഞാനാണ്. കുറെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുണ്ട്. കുറെ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുമുണ്ട്. ടെന്‍ഷന്‍ ഉണ്ടോന്ന് ചോദിച്ചാല്‍ അത്യാവശ്യം ടെന്‍ഷന്‍ ഉണ്ട്. ഈവന്റ് മാനേജ്മെന്റ് മുതല്‍ നമ്മുടെ ഡ്രെസിന്റെ കാര്യം വരെയും തീരുമാനിക്കാനുണ്ട്. ഇതിനിടയില്‍ സീരിയലന്റെ ഷൂട്ടും മറ്റും കൂടെ കൊണ്ട് പോകണം.
അഭിനയ മോഹം കൊണ്ടാണ് ഞാന്‍ ഈ മേഖലയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ എന്റെ പ്രൊഫഷന്‍ ഇത് തന്നെ ആക്കാനാണ് തീരുമാനം. അഭിനയം പോലെ മോഡലിങ്ങും ഇഷ്ടമാണ്. പുതിയ പ്രോജക്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അഭിനയിക്കുന്ന കുടുംബവിളക്ക് കാരണം അതൊന്നും ഏറ്റെടുക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല പുതിയ ആളുകള്‍ സീരിയലിലേക്ക് വന്നതോടെ കുടുംബവിളക്കിലെ പഴയ ആളുകളെയൊക്കെ മിസ് ചെയ്യുന്നുണ്ടെന്നും നടി പറയുന്നു.


Click it and Unblock the Notifications