കുടുംബവിളക്ക് നായിക പാര്‍വതി വിവാഹിതയായി! 3 മാസത്തെ പ്രണയത്തിനൊടുവില്‍ രഹസ്യവിവാഹം! ചിത്രം പുറത്ത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ താരങ്ങളാണ് മൃദുല വിജയും സഹോദരി പാര്‍വതിയും. അഭിനേത്രിയും നര്‍ത്തകിയുമായ ചേച്ചിക്ക് പിന്നാലെയായാണ് സഹോദരിയും കലാരംഗത്തേക്ക് എത്തിയത്. ആരാധകപിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഇരുവരും. മിമിക്രിയിലും തനിക്ക് കഴിവുണ്ടെന്ന് മൃദുല തെളിയിച്ചിരുന്നു. സ്റ്റാര്‍ മാജിക്കിലെ സഹതാരങ്ങളെ അനുകരിച്ച് കൈയ്യടി നേടിയിരുന്നു താരം. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയില്‍ സംയുക്തയെ അവതരിപ്പിച്ച് വരികയാണ് മൃദുല.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കുടുംബവിളക്കിലാണ് പാര്‍വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയ്, മീരാ വസുദേവ് തുടങ്ങി നിരവധി പേരാണ് ഈ പരമ്പരയില്‍ അണിനിരന്നിട്ടുള്ളത്. സാധാരണക്കാരിയായ വീട്ടമ്മയായി മികച്ച പ്രകടനമാണ് മീര വസുദേവ് പുറത്തെടുത്തത്. ഇവരുടെ രണ്ടാമത്തെ മകളായ ശ്വേതയായാണ് പാര്‍വതി എത്തുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതിയും കുടുംബവിളക്ക് സീരിയലിന്റെ ക്യാമറാമാനായ അരുണും വിവാഹിതരായെന്നുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പാര്‍വതിക്ക് പ്രണയസാഫല്യം

പാര്‍വതിക്ക് പ്രണയസാഫല്യം

കുടുംബവിളക്കിലൂടെയാണ് പാര്‍വതി അഭിനയം തുടങ്ങിയത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലാണ് താരത്തിന്റെ വിവാഹം നടന്നത്. നായകന്റെ വിവാഹമാണ് സീരിയലില്‍ നടന്നതെങ്കില്‍ സഹോദരിയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രം പങ്കുവെച്ച് താരം എത്തിയിരുന്നു. നാടന്‍ പെണ്‍കുട്ടിയായിട്ടുണ്ടെന്നും വിവാഹം കഴിഞ്ഞോയെന്നുമായിരുന്നു ചിലര്‍ ചോദിച്ചത്. മറ്റ് ചിലരാവെട്ടെ ആശംസകളും നേര്‍ന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞോയെന്ന ചോദ്യത്തിന് യെസ് എന്ന മറുപടിയായിരുന്നു പാര്‍വതി നല്‍കിയത്.

3 മാസത്തെ പ്രണയത്തിന് ശേഷം

3 മാസത്തെ പ്രണയത്തിന് ശേഷം

കുടുംബവിളക്ക് പരമ്പരയുടെ തന്നെ ക്യാമറാമാനായ അരുണാണ് പാര്‍വതിയെ ജീവിതസഖിയാക്കിയത്. 3 മാസത്തെ പ്രണയത്തിന് ശേഷമായാണ് തങ്ങള്‍ ഇരുവരും ഒരുമിച്ചതെന്നാണ് താരം പറഞ്ഞത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. അരുണിന്റെ വീട്ടില്‍ നിന്നും വിവാഹത്തിന് പിന്തുണയുണ്ടായിരുന്നുവെന്നും തന്റെ വീട്ടിലെ അവസ്ഥ അങ്ങനെയായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

രഹസ്യമായിരുന്നു

രഹസ്യമായിരുന്നു

തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് വീട്ടുകാര്‍ അറിവുണ്ടായിരുന്നില്ല. രഹസ്യമായാണ് വിവാഹം നടത്തിയത്. പാലോട് വനദുര്‍ഗ ക്ഷേത്രമായിരുന്നു വിവാഹവേദി. വിവാഹത്തിന് ശേഷമായാണ് വീട്ടുകാരും വിവരം അറിഞ്ഞതെന്നും താരം പറയുന്നു. വിവാഹ ശേഷം അഭിനയരംഗത്ത് തുടരുമോയെന്നുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ധാരണയായിട്ടില്ല. ബിബിഎ ബിരുദധാരിയാണ് പാര്‍വതി.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
 ദര്‍ശനക്കും സ്വാതിക്കും പിന്നാലെ

ദര്‍ശനക്കും സ്വാതിക്കും പിന്നാലെ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ ദര്‍ശന ദാസും സ്വാതി നിത്യാനന്ദും വിവാഹിതരായത് അടുത്തിടെയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വീട്ടുകാര്‍ എതിര്‍ത്തോടെ രഹസ്യ വിവാഹം നടത്തുകയായിരുന്നു. ഭ്രമണമെന്ന പരമ്പരയുടെ ഷൂട്ടിംഗിനിടയിലായിരുന്നു സ്വാതിയും പ്രതീഷും ഹൃദയം കൈമാറിയതും രണ്ടര വര്‍ഷത്തിന് ശേഷം വിവാഹിതരായതും. ദര്‍ശനക്കും സ്വാതിക്കും പിന്നാലെയായാണ് പാര്‍വതിയം രഹസ്യമായി വിവാഹിതയായത്.

മൃദുലയുടെ സഹോദരി

മൃദുലയുടെ സഹോദരി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് മൃദുല വിജയ്. പൂക്കാലം വരവായി ഒരു വര്‍ഷം പിന്നിട്ടുവെന്ന സന്തോഷം പങ്കുവെച്ച് കഴിഞ്ഞ ദിവസം മൃദുല എത്തിയിരുന്നു. പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും താരം കുറിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തെക്കുറിച്ചുള്ള മൃദുലയുടെ പ്രതികരണം അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X