കുള്ളന്റെ യഥാര്‍ത്ഥ ഭാര്യ ഇതാ
ജിനു ബെന്‍ വിവാഹിതനായി. അങ്ങനെ പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ചിലര്‍ക്ക് പ്രയാസം കാണും, കുള്ളനെന്ന് പറഞ്ഞാല്‍ പെട്ടന്ന് പിടികിട്ടിയേക്കാം. അതെ 'അഞ്ചു സുന്ദരികള്‍' എന്ന ആന്ത്രോപോളജി ചിത്രത്തിലെ 'കുള്ളന്റെ ഭാര്യ' എന്ന ചിത്രത്തില്‍ അഭിനയിച്ച കുള്ളന്‍ വിവാഹിതനായി.
ഒക്ടോബര്‍ 25 നായിരുന്നു വിവാഹം. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ അശ്വതിയാണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലൂടെ സഫലമായത്. നിലമ്പൂരിലെ ചുങ്കന്തറയില്‍ വച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

കുള്ളന്റെ ഭാര്യയായി സിനിമയില്‍ അഭിനയിച്ച റീമു മാത്യൂസ് ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കിലിട്ട ഫോട്ടോ വൈറലാകുകയാണ്. കുള്ളന്‍ എന്നുതന്നെയാണ് റീനുവും വിശേഷിപ്പിച്ചിരിക്കുന്നത്.
റേഡിയോ ജോക്കി കൂടെയായ ജിനു ബെന്‍ നിരവധി സിനിമകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ദൃശ്യ'ത്തിലും 'റെഡ് വൈനി'ലും റോഷന്‍ ബഷീറിന് ശബ്ദം നല്‍കിയത് ജിനുവാണ്. കൂടാതെ മോഹന്‍ലാലിന്റെ കണ്ണന്‍ദേവന്റെ പരസ്യത്തില്‍ അഭിനയിച്ച കോ- സ്റ്റാറിനു ജിനു ശബ്ദം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications











