For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    മറികടക്കാന്‍ ഇനി റെക്കോര്‍ഡില്ല! മഹാവിജയം സ്വന്തമാക്കി കുമ്പളങ്ങി ടീം,ഫഹദിന്റെ മത്സരം ഫഹദിനോട് തന്നെ

    |
    മഹാവിജയം സ്വന്തമാക്കി കുമ്പളങ്ങി ടീം

    നടന്‍ ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞാല്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാം. ഫഹദ് ആദ്യമായി നായകനായ സിനിമ എട്ടുനിലയില്‍ പൊട്ടിയതോടെ താരപുത്രന്‍ നിരാശയോടെ സിനിമ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നത് ആ നഷ്ടം നികത്താനായിരുന്നു. ഇന്ന് ഫഹദിന്റേതായി ഇറങ്ങുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

    2018 ന്റെ അവസാനമെത്തിയ ഞാന്‍ പ്രകാശന്‍ തിയറ്ററുകള്‍ നിറഞ്ഞോടുന്നതിനിടെയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം റിലീസിനെത്തുന്നത്. പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ചിത്രം ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. റിലീസിനെത്തി രണ്ട് മാസം പോലും ആവുന്നതിന് മുന്‍പ് സിനിമ വാരിക്കൂട്ടിയത് റെക്കോര്‍ഡ് കളക്ഷനാണ്. 2019 ലെ ആദ്യ വമ്പര്‍ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് കുമ്പളങ്ങി ടീം. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്..

    കുമ്പളങ്ങി നൈറ്റ്‌സ്

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഫെബ്രുവരി ഏഴിന് പൃഥ്വിരാജ് ചിത്രം 9 ന് ഒപ്പമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സും റിലീസിനെത്തിയത്. ബിഗ് ബജറ്റോ വമ്പന്‍ മുതല്‍ മുടക്കിലോ നിര്‍മ്മിച്ച സിനിമ അല്ലാതിരുന്നിട്ടും ആദ്യദിനം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. കുടുംബ പശ്ചാതലത്തിലൊരുക്കിയ ചിത്രം നാല് സഹോദരന്മാരുടെ കഥയായിരുന്നു പറഞ്ഞത്. പുതുമയുള്ള ഡയലോഗുകളും അവതരണവും കുമ്പളങ്ങി നൈറ്റ്‌സിനെ ഉയരങ്ങളിലേക്ക് എത്തിച്ചു. ഇപ്പോള്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്.

    കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍

    ഈ വര്‍ഷം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയ ആദ്യ ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരുന്നു. പതിനെട്ട് ദിവസം കൊണ്ട് 99.73 ലക്ഷം നേടിയ ചിത്രം 19ാം ദിവസം ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 കോടി നേടിയിരുന്നു. റിലിസീനെത്തി 38 ദിവസം കഴിയുമ്പോഴും ഇപ്പോഴും 14 ഓളം ഷോ കുമ്പളങ്ങി നൈറ്റ്‌സിന് ലഭിക്കുന്നുണ്ട്. ഇതുവരെ 1.80 കോടിയാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ചിത്രം വാരിക്കൂട്ടിയത്. ഇപ്പോഴും പ്രതിദിനം 4 ലക്ഷത്തിനടുത്ത് വരെ ലഭിക്കുന്നതിനാല്‍ അതിവേഗം 2 കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

    തിരുവനന്തപുരം പ്ലെക്‌സില്‍

    കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല തിരുവനന്തപുരം പ്ലെക്‌സിലും ഗംഭീരമെന്നല്ല അതിഗംഭീര പ്രകടനാണ് കുമ്പളങ്ങി നൈറ്റ്‌സ് കാഴ്ച വെക്കുന്നത്. 38 ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ 1.54 കോടിയാണ് ഇവിടെ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ പ്രതിദിനം 15 ഓളം ഷോ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. അതില്‍ നിന്നും 3 ലക്ഷത്തിനടുത്ത് വരെയാണ് കളക്ഷന്‍. കൊച്ചിന്‍ സിംഗിള്‍സിലെ അവസ്ഥയും മറിച്ചല്ല. അവിടെ നിന്നും 1.43 കോടിയാണ് കുമ്പളങ്ങി വാരിക്കൂട്ടിയത്. 38 ദിവസം കഴിഞ്ഞിട്ടും 16 പ്രദര്‍ശനം ഇവിടെ നിന്നും കിട്ടുന്നുമുണ്ട്.

    മഹാവിജയം

    കേരള ബോക്‌സോഫീസിലെയും മറ്റ് സെന്ററുകളിലെയും കണക്കു വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതേ സമയം മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നും ലഭിക്കാവുന്നതില്‍ മികച്ച സാമ്പത്തിക വരുമാനമാണ് കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും പ്രകടനം നടത്തിയ മറ്റൊരു സിനിമ ഇല്ലെന്ന് വേണം പറയാന്‍. ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളെല്ലാം പാതി വഴിയില്‍ തന്നെ മത്സരയോട്ടം അവസാനിപ്പിച്ചിരുന്നു. എങ്കിലും മറികടക്കാന്‍ ഉണ്ടായിരുന്നത് ഫഹദ് ഫാസിലിന്റെ തന്നെ ഞാന്‍ പ്രകാശനായിരുന്നു.

    പ്രതീക്ഷകള്‍

    നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്‌കരനായിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഹിറ്റായതോടെ ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആരാധകരും അമിത പ്രതീക്ഷ വെച്ചിരുന്നു. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം ഇവരുടെ സാന്നിധ്യമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിനെ ശ്രദ്ധേയമാക്കിയത്. റിലീസിനെത്തിയ ആദ്യ 10 ദിവസം കൊണ്ട് 10 കോടി 47 ലക്ഷത്തിന് മുകളില്‍ ഗ്രോസ് കളക്ഷനാണ് കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. ഇതേ ദിവസത്തില്‍ ആഗോളതലത്തില്‍ 20 കോടി മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ കണക്ക് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    English summary
    Kumbalangi Nights 38 Days Box Office Collection

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more