2019 ആദ്യ ബ്ലോക്ക്ബസ്റ്റര്‍ മൂവി! ബിഗ് ബജറ്റില്ലെങ്കിലും കോടികള്‍ വാരിക്കൂട്ടി ഫഹദ് ഫാസിലിന്റെ മാസ്!

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഈ വര്‍ഷം ബോക്‌സോഫീസ് തകര്‍ക്കുന്ന സിനിമകളായിരിക്കും എത്തുന്നതെന്ന കാര്യം വ്യക്തമാണ്. 2019 ന്റെ തുടക്കത്തിലെ ആദ്യ മാസങ്ങളില്‍ തന്നെ കോടികള്‍ വാരിക്കൂട്ടുന്ന സിനിമകള്‍ റിലീസിനെത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സായിരുന്നു റെക്കോര്‍ഡ് കളക്ഷനിട്ട് മുന്നില്‍ നിന്നിരുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലൂസിഫര്‍ റിലീസിനെത്തിയതോടെ ബോക്‌സോഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിരിക്കുകയാണ്. ആദ്യ മൂന്ന് ദിവസം കൊണ്ട് ലൂസിഫര്‍ അമ്പത് കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം കുറഞ് ബജറ്റിലൊരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ് വലിയ ഉയരങ്ങള്‍ താണ്ടിയിരിക്കുകയാണ്. റിലീസിനെത്തി 53 ദിവസങ്ങള്‍ കഴിയുമ്പോഴും സിനിമ നല്ല രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

  കുമ്പളങ്ങിക്കാര്‍ മിന്നിച്ചു

കുമ്പളങ്ങിക്കാര്‍ മിന്നിച്ചു

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. കുടുംബ കഥയുമായിട്ടെത്തിയ ചിത്രം കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥയായിരുന്നു പറഞ്ഞത്. ബിഗ് റിലീസോ, വമ്പന്‍ മുതല്‍ മുടക്കോ ഇല്ലെങ്കിലും പുതുമയുള്ള ഡയലോഗുകളും അവതരണവും കുമ്പളങ്ങി നൈറ്റ്‌സിനെ വേറിട്ട ചിത്രമാക്കി മാറ്റി. തിയറ്ററുകളിലേക്ക് എത്തിയ ആദ്യ ദിവസം തന്നെ കുമ്പളങ്ങി നൈറ്റ്‌സിന് വലിയ പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചത്. ഇത് മികച്ച സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ സഹായിച്ചു.

 ആദ്യ ബ്ലോക്ക്ബസ്റ്റര്‍ മൂവി

ആദ്യ ബ്ലോക്ക്ബസ്റ്റര്‍ മൂവി

2019 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ മൂവി എന്ന റെക്കോര്‍ഡ് കുമ്പളങ്ങി നൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളില്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ പറ്റിയത് ഈ ചിത്രത്തിന് മാത്മ്രായിരുന്നു. കേരളത്തിലും മറ്റ് സെന്ററുകളിലുമെല്ലാം വമ്പന്‍ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. റിലീസിനെത്തി രണ്ടാം മാസത്തിലേക്ക് എത്തുമ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സ് കളക്ഷന്റെ കാര്യത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ അവസ്ഥ

കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ അവസ്ഥ

റിലീസിനെത്തി 52 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേവലം മൂന്ന് ഷോ മാത്രമാണ് കൊച്ചിന്‍ സിംഗിള്‍സില്‍ നിന്നും ലഭിക്കുന്നത്. ഇതുവരെ 1.54 കോടിയാണ് സിനിമ ഇവിടെ നിന്നും കരസ്ഥമാക്കിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ പ്രദര്‍ശനം കുറഞ്ഞെങ്കിലും നല്ലൊരു നമ്പറില്‍ എത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. അതേ സമയം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ അതിശയിപ്പിക്കുന്ന റെക്കോര്‍ഡിലേക്കാണ് കുമ്പളങ്ങി എത്തിയത്. 2 കോടിയ്ക്ക് മുകളിലായിരുന്നു ഇവിടെ നിന്നുള്ള കളക്ഷന്‍.

 തിരുവനന്തപുരത്തും കിടുക്കി

തിരുവനന്തപുരത്തും കിടുക്കി

ഇപ്പോഴും 5 ഓളം പ്രദര്‍ശനമാണ് പ്രതിദിനം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കുമ്പളങ്ങി നൈറ്റ്‌സിന് ലഭിക്കുന്നത്. അതില്‍ നിന്നും 2.06 കോടിയോളം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ആദ്യമായി ഒരു കോടിയും രണ്ട് കോടിയും നേടുന്ന സിനിമയെന്നുള്ള റെക്കോര്‍ഡ് ഇതോടെ കുമ്പളങ്ങി നൈറ്റ്‌സ് സ്വന്തമാക്കി. തിരുവനന്തപുരം പ്ലെക്‌സിലെ അവസ്ഥയും മറിച്ചല്ല. അതിവേഗം ഒരു കോടി സ്വന്തമാക്കാന്‍ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ നല്ലൊരു കളക്ഷന്‍ തുക സിനിമയക്ക് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

  പെട്ടിയിലാക്കിയത് കോടികള്‍

പെട്ടിയിലാക്കിയത് കോടികള്‍

ആഗോളതലത്തിലും മിന്നുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. ആദ്യ ദിവസങ്ങളില്‍ പത്ത് കോടിയോളം സ്വന്തമാക്കിയ സിനിമ അമ്പത് കോടിയ്ക്ക് മുകളില്‍ വരെ കളക്ഷന്‍ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഔദ്യോഗികമായ കണക്ക് വിവരങ്ങള്‍ നിര്‍മാതാക്കള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. എങ്കിലും നല്ലൊരു സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. നിലവില്‍ ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കി ലൂസിഫര്‍ എത്തിയിരിക്കുകയാണ്. വിഷുവിന് മുന്നോടിയായി വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X