പൃഥ്വിരാജും ഫഹദും തമ്മിലുള്ള പോരാട്ടം! 2 ദിവസം കൊണ്ട് ബോക്‌സോഫീസിനെ തകര്‍ത്ത് യുവതാരരാജാക്കന്മാര്‍!

Recommended Video

ഹഫദോ പ്രിത്വിയോ ആരാണ് ബോക്സ് ഓഫീസ് കിംഗ്

2019 ജനുവരിയില്‍ നല്ല സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ ഒരു സിനിമയ്ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഫെബ്രുവരിയോടെ അക്കാര്യത്തില്‍ ഒരു തീരുമാനമായിരിക്കുകയാണ്. ഫെബ്രുവരി ഒന്നിനെത്തിയ മമ്മൂട്ടി ചിത്രം പേരന്‍പ് തിയറ്ററുകളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഫെബ്രുവരി ഏഴിനെത്തിയ രണ്ട് സിനിമകള്‍ ഒരുപോലെ ബോക്‌സോഫീസില്‍ തിളങ്ങിയിരിക്കുകയാണ്. പൃഥ്വിരാജ് നായകനായെത്തിയ നയന്‍, ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ആദ്യദിനം ആരാണ് മുന്നിലെന്ന് പറയാന്‍ കഴിയാത്ത വിധമാണ് രണ്ട് സിനിമകളുടെയും പോക്ക്. രണ്ടാം ദിവസത്തിലെത്തിയപ്പോള്‍ എന്ത് മാറ്റമാണ് വന്നതെന്ന് നോക്കാം.

കുമ്പളങ്ങി നൈറ്റ്‌സ്

കുമ്പളങ്ങി നൈറ്റ്‌സ്

നാല് സഹോദരന്മാരുടെ കഥ പറഞ്ഞെത്തിയ കുമ്പളങ്ങി നൈറ്റ്‌സിന് വമ്പന്‍ വരവേല്‍പ്പ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടിലെത്തിയ ചിത്രം ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷെയിന്‍ നീഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, അന്ന ബെന്‍ തുടങ്ങി പരിചയമുള്ളതും പുതുമുഖങ്ങളുമായ താരങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സില്‍ അണിനിരക്കുന്നത്. ആദ്യദിനം ലഭിച്ചതിനെക്കാള്‍ സ്വീകാര്യതോടെയാണ് രണ്ടാം ദിനത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.

9

9

ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തെ കുറിച്ച് പറയുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലര്‍ ചിത്രമാണ് 9. പൃഥ്വിരാജ് നായകനായെത്തിയ സിനിമയില്‍ കിടിലന്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചിട്ടുണ്ട്. മലയാളത്തിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പാകമുള്ള സിനിമയാണ് 9 എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ്, മാസ്റ്റര്‍ അലോക്, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സിനൊപ്പം 9 ഉം തിയറ്ററുകളിലും ബോക്‌സോഫീസിലും മാസ് പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.

 റിലീസ് ദിവസത്തെ പ്രകടനം

റിലീസ് ദിവസത്തെ പ്രകടനം

കുമ്പളങ്ങി നൈറ്റ്‌സിന് കേരളത്തില്‍ നൂറ് സ്‌ക്രീനുകള്‍ ലഭിച്ചപ്പോള്‍ നയന്‍ 150 സ്‌ക്രീനുകളിലായിരുന്നു റിലീസ് ചെയ്തത്. ആദ്യദിനം പതിനെട്ട് ഷോ ആയിരുന്നു കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 9 ന് ലഭിച്ചത്. 81 ശതമാനം ഓക്യുപന്‍സിയോടെ 4.95 ലക്ഷമാണ് സിനിമ ഇവിടെ നിന്നും സ്വന്തമാക്കിയത്. അതേ സമയം കുമ്പളങ്ങി നൈറ്റ്‌സിന് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും പതിനാല് ഷോ ആയിരുന്നു ലഭിച്ചത്. എങ്കിലും 4.39 ലക്ഷം നേടി മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. തിരുവനന്തപുരം പ്ലെക്‌സിലും ഇതേ പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്.

 രണ്ടാം ദിവസം

രണ്ടാം ദിവസം

റിലീസ് ദിവസത്തെക്കാള്‍ ഗംഭീരമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന്റെ രണ്ടാം ദിവസം. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ പതിനഞ്ച് ഷോ യില്‍ നിന്നുമായി 5.62 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇതോടെ ആദ്യ രണ്ട് ദിവസം കൊണ്ട് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മാത്രം 10 ലക്ഷം സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. കൊച്ചിന്‍ സിംഗിള്‍സില്‍ അതിലും കൂടുതല്‍ ഷോ യും കളക്ഷനുമാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും 22 ഷോ ലഭിക്കുമ്പോള്‍ ആദ്യ രണ്ട് ദിവസം കൊണ്ട് 11.70 ലക്ഷമാണ് കുമ്പളങ്ങി നൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

 നയനും മോശമാക്കിയില്ല

നയനും മോശമാക്കിയില്ല

നയന്റെ രണ്ടാം ദിവസവും ഗംഭീരമായിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ആദ്യ രണ്ട് ദിവസം കൊണ്ട് 8.98 ലക്ഷമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതേ സമയം തിരുവനന്തപുരം പ്ലെക്‌സില്‍ പത്ത് ലക്ഷത്തിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കുമ്പളങ്ങി നൈറ്റ്‌സും തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും 10.60 ലക്ഷമാണ് രണ്ട് ദിവസം കൊണ്ട് നേടിയതെന്നാണ് ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം രണ്ട് ദിവസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ നേരിയ വ്യത്യാസത്തില്‍ കുമ്പളങ്ങി നൈറ്റ് മുന്നിലെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X