ഊളയെ പ്രേമിച്ച പെൺകുട്ടി!! കുമ്പളങ്ങി നൈറ്റ്സിലെ ഒരു ഉഗ്രൻ വിവാഹാഭ്യർത്ഥന, വീഡിയോ കാണൂ
2019 ൽ പുറത്തിയറങ്ങിയതിൽ റെക്കോഡ് വിജയം നേടിയ ചിത്രമാണ് ശ്യാം പുഷ്കന്റെ തിരക്കഥയിൽ പിറന്ന കുമ്പളങ്ങി നൈറ്റ്സ് .പ്രേക്ഷക നിരൂപണ ശ്രദ്ധ ഒരുപോലെ ലഭിക്കുക എന്നത് വളരെ എളുപ്പമുള്ള സംഗതിയല്ല, എന്നാൽ കുമ്പളങ്ങി നൈറ്റ്സിന് പ്രേക്ഷക പ്രശംസയ്ക്കൊപ്പം നിരൂപക ശ്രദ്ധയും നേടാൻ കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയ പേജുകളിലും സിനിമ ഗ്രൂപ്പുകളിലും അടുത്തകാലത്ത് പുറത്തിറങ്ങിയതിൽ എല്ലാ വിഭാഗത്തിൽപ്പെടുന്ന പ്രേക്ഷകരും ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ഒരു ചിത്രം കുമ്പളങ്ങി നൈറ്റ്സ് ആകും.

ഒരു ചിത്രം പുറത്തു വരുമ്പോൾ കൂടുതൽ വിഭാഗം ആളുകളും ഫോക്കസ് ചെയ്യുന്നത് ആ ചിത്രത്തിലെ നടനേയോ നടിയേയോ ആയിരിക്കും. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടു പോലും ചെറിയ വേഷത്തിൽ എത്തുന്ന ചില കഥാപാത്രങ്ങൾക്ക് വേണ്ടവിധം പരിഗണന ആ ചിത്രത്തിൽ ലഭിക്കാതെ പോകുന്നത് കാണാൻ സാധിക്കാറുണ്ട്. എന്നാൽ കുമ്പളങ്ങളിയിലെ എല്ലാ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ തുല്യപരിഗണനയാണ നൽകിയിരിക്കുന്നത്. അതു കൊണ്ട് തന്നെയാകും കുമ്പളങ്ങി പേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായത്.

ഇത്ര സിമ്പിളായി പ്രെപ്പോസ് ചെയ്യാമോ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുമ്പളങ്ങി നൈറ്റ്സിലെ അതിമനോഹരമായ പ്രെപ്പോസൽ സീനാണ്. ഷെയിൻ നിഗമും അന്ന ബെന്നുമാണ് വീഡിയോയിൽ. അന്നയുടെ കഥാപാത്രമായ ബേബി മോളും ഷെയിൻ അവതരിപ്പിച്ച ബേബിയും ചേർന്നുള്ള അതിമനോഹരമായ പ്രണയ രംഗമണ് പുറത്തു വന്നിരിക്കുന്നത്. ഇത്രയും സിമ്പിളായും വിവാഹ അഭ്യർഥന നടത്താമെന്ന് ഈ ചിത്രത്തിലൂടെ കാണിച്ചു തന്നിരിക്കുകയാണ്.

നീ എന്നെ വെറുതെ വിടില്ലാല്ലേ
ഭൂരിഭാഗം കമുകി കാമുകന്മാരും അവരുടെ പങ്കാളിയിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് വിവാഹം. ഭൂരിഭാഗം പേരും വിവാഹം കഴിക്കണെ എന്ന ലക്ഷ്യത്തോടെയാണ് പ്രണയിക്കുന്നത്. ഇവിടേയും അത്തരത്തിലുളള ഒരു രംഗമാണ് പുറത്തു വന്നിരിക്കുന്നത്. നീ എന്നെ വെറുതെ വിടില്ല അല്ലേ എന്ന് വളരെ നിഷ്കളങ്കമായി ചോദിക്കുന്ന ബോബിയുടെ ചോദ്യം പ്രേക്ഷകരുടെ ഹൃദയത്തിലാണ് പതിച്ചത്. 2.49 മിനിറ്റ് ദൈർഘ്യമുളള പ്രെപ്പോസൽ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വീണ്ടും കുമ്പളങ്ങി ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

സ്ത്രീകൾക്ക് ഫ്രീഡം കൊടുക്കുന്ന ഫാമിലി
കുമ്പളങ്ങി നൈറ്റ്സിലെ ഗാനങ്ങളും ട്രെയിലറും ടീസറിനുമൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ രണ്ടാമത് പുറത്തിറക്കി വീഡിയോ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു അതിൽ ഫഹദിന്റേയും സൗബിന്റേയും ഡയലോഗുകളായിരുന്നു ഗംഭീരം. ഗേൾസിനെ അത്യാവശ്യം ഫ്രീഡം ആനുവദിച്ചു കൊടുക്കുന്ന ഫാമിലിയാണ് ഞങ്ങടെ എന്നുള്ള ഷമ്മിയുടെ ആ ഡയലോഗും അതിന് സൗബിൻ കൊടുത്ത എക്സ്പ്രഷനും ഒരിക്കൽ കൂടി ചിത്രം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുകയായിരുന്നു. മികച്ച വ്യൂവേഴ്സിനെ നേടാൻ ആ ചെറിയ വീഡിയോയ്ക്ക് കഴിഞ്ഞിരുന്നു.

കുമ്പളങ്ങിയുടെ വിജയത്തിനു പിന്നിൽ
നമ്മുടെ ചുറ്റിനുമുളള പല മുഖങ്ങളെയാണ് കുമ്പളങ്ങിയിലൂടെ നാം നേരിട്ടത് കണ്ടത്. പലർക്കും തന്റെ ജീവിതത്തിലെ സാമ്യതകൾ ഈ ചിത്രത്തിൽ കാണൻ സാധിച്ചിരുന്നു.
സൂപ്പർ താരങ്ങളെ കടിച്ചാൽ പൊട്ടാത്ത പഞ്ച് ഡയലോഗുകളെ ഇല്ലാത്ത സാധാരണക്കാരുടെ കഥയായിരുന്നു കുമ്പളങ്ങി പങ്കുവെച്ചത്. കുമ്പളങ്ങിയിലെ വിജയത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകം താരങ്ങൾ തമ്മിലുളള കെമസ്ട്രിയാണ്. സജിയും, ബോബിയും ,ബോണിയും തമ്മിലുളള കെമിസ്ട്രിയും ഫഹദും മറ്റും ചിത്രത്തിലെ മറ്റ് താരങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇത് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന ഘടകമായി പറയാം. ഫഹദിനോടൊപ്പം സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ് ഫാസി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ടീമിന്റെ വിജയം
2019 ഫെബ്രുവരി 7 നാണ് കുമ്പളങ്ങി തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴും ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടന്നു കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ മികച്ച പ്രകടനത്തിനുപരി അണിയറയിലും മികച്ച ടീം വർക്കായിരുന്നു. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications