റിലീസ് ദിവസം മാസ് പ്രകടനം! ബോക്‌സോഫീസില്‍ തരംഗമായി കുമ്പളങ്ങി നൈറ്റ്‌സ്! ഫഹദിന്റെ മാസ് തീരുന്നില്ല!!

മഹേഷിന്റെ പ്രതികാരം മുതല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണമാണ് കേരള ബോക്‌സോഫീസില്‍ ലഭിക്കുന്നത്. ഡിസംബറിലെത്തിയ ഞാന്‍ പ്രകാശന്‍ ഇപ്പോഴും നല്ല പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് അതിനൊപ്പം മറ്റൊരു സിനിമ കൂടി റിലീസിനെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും സിനിമാപ്രേമികളും.

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ആണ് കഴിഞ്ഞ ദിവസം റിലീസിനെത്തിയത്. പൃഥ്വിരാജിന്റെ നയന്‍ എന്ന ചിത്രത്തിനൊപ്പം റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിന് ആദ്യദിനം ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. തുടക്കം തന്നെ തിയറ്ററുകളില്‍ നിന്നും പോസീറ്റിവ് റിവ്യൂ ലഭിച്ചെങ്കിലും ബോക്‌സോഫീസില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ഇനി അറിയാനുള്ളത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

 യാത്ര തുടങ്ങി കുമ്പളങ്ങി നൈറ്റ്‌സ്

യാത്ര തുടങ്ങി കുമ്പളങ്ങി നൈറ്റ്‌സ്

ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണന്റെ കന്നിച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ. ഷെയിന്‍ നീഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, അന്ന ബെന്‍ തുടങ്ങി യുവതാരങ്ങള്‍ അണിനിരന്ന സിനിമ ഫെബ്രുവവരി എട്ടിന് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. കേരളത്തില്‍ വലിയ പ്രധാന്യത്തോടെയായിരുന്നു സിനിമ റിലീസ് ചെയ്തത്. ശ്യാം പുഷ്‌കരന്റെ ശക്തമായ തിരക്കഥയ്ക്കാണ് ക്രെഡിറ്റ് മുഴുവനും. ഒപ്പം ഫഹദിന്റെയും സൗബിന്‍ ഷാഹിറിന്റെയും കഥാപാത്രങ്ങള്‍ക്കാണ് ഏറ്റവുമധികം കൈയടി ലഭിച്ചിരിക്കുന്നത്. ഇരുവരും മിന്നുന്ന അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  റിലീസ് മിന്നിച്ചു

റിലീസ് മിന്നിച്ചു

കേരളത്തില്‍ മൊത്തമായും വന്‍വരവേല്‍പ്പോടെയാണ് കുമ്പളങ്ങി നൈറ്റ്‌സിനെ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ നയന്‍ ഇതേ ദിവസം തന്നെ റിലീസിനെത്തിയതോടെ തിയറ്ററുകളുടെ എണ്ണം പ്രശ്‌നമായിരുന്നു. എങ്കിലും 100 ഓളം സ്‌ക്രീനുകളാണ് കുമ്പളങ്ങി നൈറ്റ്‌സിന് റിലീസ് ദിവസം കേരളത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. മറ്റുള്ള സെന്ററുകളിലെ കണക്കുകള്‍ കൂട്ടാതെയാണ് ഇത്.

 ആദ്യദിന കളക്ഷന്‍

ആദ്യദിന കളക്ഷന്‍

കേരളത്തില്‍ മുഴുവനുമായി നൂറ് തിയറ്ററുകള്‍ ലഭിച്ചെങ്കില്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 14 ഷോ ആയിരുന്നു ലഭിച്ചത്. ഇതില്‍ നിന്നും 4.39 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. അതേ സമയം കൊച്ചിന്‍ സിംഗിള്‍സില്‍ അതിലും മികവുറ്റ പ്രകടനമായിരുന്നു. ഇവിടെ 26 ഷോ ലഭിച്ചപ്പോള്‍ അതില്‍ നിന്നുമായി 6.06 ലക്ഷമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് വാരിക്കൂട്ടിയത്. 95 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു സിനിമയുടെ ഈ നേട്ടം.

 തിരുവനന്തപുരം പ്ലെക്‌സിലും

തിരുവനന്തപുരം പ്ലെക്‌സിലും

കൊച്ചിന്‍ പ്ലെക്‌സില്‍ മാത്രമല്ല തിരുവനന്തപുരത്തും നല്ല പ്രതികരമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം 19 ഷോ ലഭിച്ചപ്പോള്‍ അതില്‍ നിന്നും 4.77 ലക്ഷമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചത്. കുറഞ്ഞ പ്രദര്‍ശനങ്ങളില്‍ നിന്നും ലഭിക്കാവുന്ന ഏറ്റവും മികച്ച കളക്ഷന്‍ തന്നെയായിരുന്നു ഇത്. 80 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു തിരുവനന്തപുരം പ്ലെക്‌സിലെ പ്രകടനം. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ആദ്യദിന കളക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

 കേരള ബോക്‌സോഫീസില്‍

കേരള ബോക്‌സോഫീസില്‍

മള്‍ട്ടിപ്ലെക്‌സുകളിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളതെങ്കിലും കേരള ബോക്‌സോഫീസിലെ കളക്ഷന്‍ എത്രയുണ്ടെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ തന്നെ ഇക്കാര്യം പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ്. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. നിര്‍മാണത്തിന് പുറമേ ശ്യാം പുഷ്‌കരനാണ് കുമ്പളങ്ങി നൈറ്റ്‌സിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുശിന്‍ സംഗീതം പകരുമ്പോള്‍ സൈജു ശ്രീധാരനാണ് എഡിറ്റിംഗ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X