മമ്മൂട്ടിയെ തകര്‍ക്കാന്‍ പറ്റുമോ? ഫഹദ് ഫാസിലും സൗബിനും ചേര്‍ന്ന് മിന്നിച്ചു! കുമ്പളങ്ങി കളക്ഷനിങ്ങനെ
Recommended Video

മലയാളത്തിലെ യൂത്തന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഫഹദ് ഫാസിലും പൃഥ്വിരാജും. അഭിനയത്തിലൂടെ വിസ്മയിപ്പിക്കുന്ന ഇരുവരുടെയും ഏറ്റവും പുതിയ സിനിമകള്‍ ഒന്നിച്ച് ഒരു ദിവസമായിരുന്നു റിലീസിനെത്തിയത്. കഴിഞ്ഞ ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ഫഹദ് ഫാസലിന്റെ കുമ്പളങ്ങി നൈറ്റ്‌സിനും പൃഥ്വിരാജിന്റെ 9 നും ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്.
തുല്യ പ്രധാന്യത്തോടെ എത്തിയ സിനിമകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബോക്‌സോഫീസ് ഭരിക്കാന്‍ തുടങ്ങി. മിശ്ര പ്രതികരണം ലഭിച്ച പൃഥ്വിരാജ് ചിത്രത്തിനെ പിന്തള്ളിയാണ് കുമ്പളങ്ങി നൈറ്റ്‌സ് മുന്നിലേക്ക് എത്തിയത്. ഇപ്പോള്‍ സകല റെക്കോര്‍ഡുകളും സിനിമ തകര്‍ക്കുമെന്നാണ് സൂചന. കുമ്പളങ്ങി നൈറ്റ്‌സിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സ്
മികച്ചൊരു ചിത്രമെന്ന് പ്രേക്ഷകര്‍ ഒറ്റവാക്കില്‍ പറഞ്ഞ് കൊണ്ടിരിക്കുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. മഹേഷിന്റെ പ്രതികാരം മുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടിലെത്തിയ ചിത്രം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രമാണിത്. കൂട്ടുകെട്ടിന്റെ ചരിത്രം ആവര്‍ത്തിച്ച് കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററുകളിലും ബോക്‌സോഫീസിലും വിസ്മയമായിരിക്കുകയാണ്. ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം നാല് സഹോദരന്മാരുടെ കഥയാണ് പറയുന്നത്.

വിസ്മയിപ്പിച്ച താരങ്ങള്‍
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് കുമ്പളങ്ങിയില്‍ താമസിക്കുന്ന സഹോദരന്മാരായി അഭിനയിച്ചത്. ഒപ്പം ഫഹദ് ഫാസില്‍, പുതുമുഖം അന്ന ബെന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എല്ലാവരും ഒന്നിനൊന്ന് മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഫഹദിന്റെയും സൗബിന്റെയും പ്രകടനം ഒത്തിരിയധികം വിലയിരുത്തപ്പെട്ടിരുന്നു. സിനിമ മനോഹരമായി അവതരിപ്പിക്കപ്പെട്ടതോടെ ബോക്‌സോഫീസിലും തരംഗമായിരിക്കുകയാണ്.

ബോക്‌സോഫീസില്‍ മിന്നിച്ചു
കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരിക്കുകയാണ്. 10 ദിവസം കൊണ്ട് 10 കോടി 47 ലക്ഷത്തിന് മുകളില്‍ ഗ്രോസ് കളക്ഷനാണ് കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. അതേ സമയം ആഗോളതലത്തില്‍ 20 കോടി മറികടന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ കണക്ക് വിവരങ്ങള്‍ സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ ഔദ്യോഗികമായി പുറത്ത് വിടുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.

നല്ല റിലീസ് ലഭിച്ചു
കുമ്പളങ്ങി നൈറ്റ്‌സിന്റെ ആദ്യ ദിവസം കേരളത്തില്‍ നിന്നും 100 നൂറ് സ്‌ക്രീനുകള്‍ ലഭിച്ചപ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും പതിനാല് ഷോ ആയിരുന്നു ലഭിച്ചത്. ഇവിടെ നിന്നും 4.39 ലക്ഷം നേടി മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ പ്രദര്‍ശനങ്ങളുടെ എണ്ണം കൂട്ടിയിരുന്നു. ആറാം ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 21 ഷോ ആണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ആറാം ദിനം 21 ഷോ യില്‍ നിന്നും 5.81 ലക്ഷം സ്വന്തമാക്കിയ ചിത്രം ആറ് ദിവസം കൊണ്ട് 35.22 ലക്ഷത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരം പ്ലെക്‌സിലും നല്ല തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ഇവിടെയും ആറ് ദിവസം കൊണ്ട് 38.47 ലക്ഷത്തിലെത്തിയിരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്.

പുതിയ കണക്കുകള്‍
ഫോറം കേരള പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം കുമ്പളങ്ങി നൈറ്റ്‌സ് പുതിയൊരു ചരിത്രം സൃഷ്ടിക്കും. റിലീസിനെത്തി മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന സിനിമ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ് അടക്കം കേരളത്തിലെ എല്ലാ സെന്ററുകളിലും കൈയടി വാങ്ങി കൊണ്ടിരിക്കുകയാണ്. നിലവില്‍ 20 ഓളം ഷോ ആണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിക്കുന്നത്. 13-ാം ദിവസം 4.97 ലക്ഷം സ്വന്തമാക്കിയതോടെ ആദ്യ പതിമൂന്ന് ദിവസങ്ങള്‍ കൊണ്ട് 79 ലക്ഷത്തിലെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications