ഈ വര്‍ഷത്തെ ആദ്യ റെക്കോര്‍ഡ് ഫഹദ് ഫാസിലിന്! സകല റെക്കോര്‍ഡുകളും തിരുത്തി കുമ്പളങ്ങി നൈറ്റ്‌സ്!!
Recommended Video

2019 ല്‍ റിലീസിനെത്തിയ സിനിമകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് ചിത്രത്തിന്റെ വിജയത്തെ കുറിച്ചാണ്. പുതുമുഖങ്ങള്‍ മുതല്‍ കുമ്പളങ്ങി നൈറ്റ്‌സിലെ എല്ലാ താരങ്ങളും മികവുറ്റ പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഫഹദ് ഫാസിലിന്റെ മറ്റൊരു കിടിലന്‍ സിനിമയായി കുമ്പളങ്ങി നൈറ്റ്‌സും മാറിയിരിക്കുകയാണ്.
തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം ചിത്രത്തിന് സാമ്പത്തിക ലാഭം കൊയ്യുന്നതിനും കാരണമായിരിക്കുകയാണ്. റിലീസിനെത്തിയത് മുതല്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ് അടക്കമുള്ള സ്ഥലങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ കുമ്പളങ്ങി നൈറ്റ്‌സ് പ്രദര്‍ശിപ്പിക്കുന്ന സെന്ററുകളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രം.

കുമ്പളങ്ങി നൈറ്റ്‌സിന്റെ വരവ്
വമ്പന്‍ പ്രമോഷനൊന്നുമില്ലായിരുന്നെങ്കിലും കുമ്പളങ്ങി നൈറ്റ്‌സിന് വേണ്ടി ഒരു വിഭാഗം ആളുകള്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഫെബ്രുവരി ഏഴിന് പൃഥ്വിരാജിന്റെ നയന്‍ എന്ന ചിത്രത്തിനൊപ്പമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സും റിലീസ് ചെയ്തത്. മികച്ചൊരു ചിത്രമെന്ന് പ്രേക്ഷകര്‍ ഒറ്റവാക്കില്‍ പറയുന്ന ചിത്രം മഹേഷിന്റെ പ്രതികാരം മുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടിലെത്തിയ ചിത്രം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലാണ് എത്തിയത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥയാണ് പറയുന്നത്.

ബോക്‌സോഫീസിലും തരംഗം
ഈ വര്‍ഷം ഒരുപാട് സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരിക്കുകയാണ്. 10 ദിവസം കൊണ്ട് 10 കോടി 47 ലക്ഷത്തിന് മുകളില്‍ ഗ്രോസ് കളക്ഷനാണ് കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. ഇക്കാര്യം ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിരിക്കുകയാണ്. അതേ സമയം ആഗോളതലത്തില്‍ 20 കോടി മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍
കേരളത്തില്‍ എല്ലായിടത്തും വമ്പന്‍ സ്വീകരണമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചിരുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും സിംഗിള്‍സിലുമെല്ലാം സിനിമ തുല്യ പ്രധാന്യത്തോടെ എത്തുകയും ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസിനെത്തി പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഇപ്പോഴും 16 ഷോ ചിത്രത്തിന് ലഭിക്കുന്നുണ്ട്. പ്രതിദിനം നാല് ലക്ഷത്തിന് മുകളില്‍ ലഭിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ നിന്നും അതിവേഗം ഒരു കോടി എന്ന ലക്ഷ്യത്തിലേക്ക് സിനിമ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ 94.66 ലക്ഷമാണ് സിനിമയുടെ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍. ഈ വര്‍ഷം ഇത്രയധികം കളക്ഷന്‍ നേടുന്ന മറ്റൊരു ചിത്രവുമില്ലെന്നുള്ളതാണ് ശ്രദ്ധേയം.

കോടികള്‍ ഇനിയുമുണ്ട്..
കുമ്പളങ്ങി നൈറ്റ്‌സ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല സിംഗിള്‍സിലും ഗംഭീര പ്രകടനം തന്നെയാണ് കാഴച് വെക്കുന്നത്. ഇവിടെ നിന്നും 17 ഷോ ആണ് പ്രതിദിനം ലഭിക്കുന്നത്. അതില്‍ നിന്നും ആദ്യ പതിനാറ് ദിവസങ്ങള്‍ കഴിയുമ്പോള്‍ 90 ലക്ഷത്തിന് മുകളില്‍ സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം പെ്ക്‌സിലെ സ്ഥിതിയും ഇതുപോലെയാണ്. ഇവിടെ പതിനെട്ട് പ്രദര്‍ശനമാണ് ലഭിക്കുന്നത്. അതില്‍ നിന്നും 93 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മൂന്ന് സെന്ററുകളിലും ഒരു കോടി സ്വന്തമാക്കാന്‍ കുമ്പളങ്ങി നൈറ്റ്‌സിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

താരങ്ങളുടെ വിസ്മയം
ഫഹദ് ഫാസില്‍ സൈക്കോ വില്ലനായി അഭിനയിക്കുന്നു എന്ന വാര്‍ത്ത ആദ്യം മുതല്‍ പ്രചരിച്ചപ്പോള്‍ ആരാധകരും ആകാംഷയിലായിരുന്നു. ഒടുവില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഫഹദ് കാഴ്ച വെച്ചത്. ഫഹദ് മാത്രമല്ല സിനിമയിലെ എല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രം അനശ്വരമാക്കിയിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് കുമ്പളങ്ങിയില്‍ താമസിക്കുന്ന സഹോദരന്മാരായി അഭിനയിച്ചത്. ഒപ്പം പുതുമുഖം അന്ന ബെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഫഹദിന്റെയും സൗബിന്റെയും പ്രകടനം ഒത്തിരിയധികം വിലയിരുത്തപ്പെട്ടിരുന്നു.


Click it and Unblock the Notifications