twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലനാണെങ്കിലും ഫഹദ് മാസായി! സൗബിന്‍ കൊലമാസായി! ഒടുവില്‍ കുമ്പളങ്ങി സകല റെക്കോര്‍ഡുകളും പൊളിച്ചു!!

    |

    Recommended Video

    ബോക്‌സോഫീസില്‍ കൊടുങ്കാറ്റാവുന്നു | filmibeat Malayalam

    2019 ലെ ആദ്യ സൂപ്പര്‍ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് കുമ്പളങ്ങി ടീം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ടിലെത്തിയ സിനിമയായതിനാല്‍ ആരാധകരും പ്രതീക്ഷയിലായിരുന്നു. ഫെബ്രുവരി ഏഴിന് പൃഥ്വിരാജ് ചിത്രം 9 ന് ഒപ്പമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സും റിലീസിനെത്തിയത്. ബിഗ് ബജറ്റോ വമ്പന്‍ മുതല്‍ മുടക്കിലോ നിര്‍മ്മിച്ച സിനിമ അല്ലാതിരുന്നിട്ടും ആദ്യദിനം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്.

    ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രശംസയായിരുന്നു വിജയത്തിന് പിന്നില്‍. കുടുംബ പശ്ചാതലത്തിലൊരുക്കിയ ചിത്രം നാല് സഹോദരന്മാരുടെ കഥയായിരുന്നു പറഞ്ഞത്. പുതുമയുള്ള ഡയലോഗുകളും അവതരണവും കുമ്പളങ്ങി നൈറ്റ്‌സിനെ വേറിട്ട നിലയിലേക്ക് എത്തിച്ചു. ബോക്‌സോഫീസിലും അതീഗംഭീരമെന്ന വാക്കുകള്‍ മാത്രമേ പറയാനുള്ളു. റിലീസിനെത്തി 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സിന്റെ കളക്ഷന്‍ ഇങ്ങനെയാണ്.

     കുമ്പളങ്ങിക്കാര്‍ക്ക് കിട്ടിയ വരവേല്‍പ്പ്

    കുമ്പളങ്ങിക്കാര്‍ക്ക് കിട്ടിയ വരവേല്‍പ്പ്

    ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം ഇവരുടെ സാന്നിധ്യമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിനെ ആദ്യം മുതല്‍ ശ്രദ്ധേയമാക്കിയത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്‌കരനായിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഹിറ്റായതോടെ ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആരാധകരും അമിത പ്രതീക്ഷ വെച്ചിരുന്നു. അതെല്ലാം ശരിയാണെന്ന് വരുത്തിയ പ്രകടനമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് കാഴ്ച വെച്ചത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. കേരളത്തില്‍ നൂറോളം തിയറ്ററുകളായിരുന്നു ആദ്യദിനം ലഭിച്ചത്.

     ബോക്‌സോഫീസില്‍ കൊടുങ്കാറ്റാവുന്നു..

    ബോക്‌സോഫീസില്‍ കൊടുങ്കാറ്റാവുന്നു..

    കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ച് ആശ്ചര്യകരമെന്ന് ഒറ്റവാക്കില്‍ പറയാം. റിലീസിനെത്തി ഒരു മാസം പിന്നിടാന്‍ പോവുമ്പോള്‍ ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. തുടക്കത്തില്‍ ലഭിച്ച അതേ പ്രധാന്യത്തോടെയാണ് സിനിമ ഇപ്പോഴും പ്രദര്‍ശനം നടത്തുന്നതെന്നുള്ളതാണ് ശ്രദ്ധേയം. നാല് ആഴ്ചകള്‍ പിന്നിട്ടിട്ടും കൊച്ചി മള്‍ട്ടിപ്ലെക്‌സ് അടക്കമുള്ള സെന്ററുകളില്‍ റിലീസിന് ലഭിക്കുന്ന അതേ പിന്തുണയാണ് ഇപ്പോഴും കിട്ടുന്നത്. ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്നതിനപ്പുറം കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡുകളും സിനിമ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശമയില്ല.

     ആദ്യത്തെ 1 കോടി

    ആദ്യത്തെ 1 കോടി

    ഈ വര്‍ഷം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയ ആദ്യ ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരിക്കുകയാണ്. പതിനെട്ട് ദിവസം കൊണ്ട് 99.73 ലക്ഷം നേടിയ ചിത്രം 19ാം ദിവസം ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 കോടി നേടിയിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ഇപ്പോഴും 18 ഓളം ഷോ കുമ്പളങ്ങി നൈറ്റ്‌സിന് ലഭിക്കുന്നുണ്ട്. ഈ വര്‍ഷമെത്തിയ മറ്റൊരു സിനിമയ്ക്കും ഇതുപോലൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തുത.

     ഒരു മാസത്തിലേക്ക്

    ഒരു മാസത്തിലേക്ക്

    ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത സിനിമ ഒരു മാസത്തിലേക്ക് എത്തുകയാണ്. 25 ദിവസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1.39 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍. 25 ദിവസം എത്തിയിട്ടും ഇവിടെ നിന്നും പ്രതിദിനം നാല് ലക്ഷത്തിന് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഞായര്‍, ശനി ദിവസങ്ങളില്‍ ആറ് ലക്ഷത്തിന് മുകളിലും ലഭിക്കുന്നുണ്ട്. ഇതേ അവസ്ഥയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അതിവേഗം 2 കോടി നേടാന്‍ സിനിമയ്ക്ക് കഴിയും.

     ആഗോളതലത്തിലും മിന്നിച്ചു

    ആഗോളതലത്തിലും മിന്നിച്ചു

    കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരിക്കുകയാണ്. 10 ദിവസം കൊണ്ട് 10 കോടി 47 ലക്ഷത്തിന് മുകളില്‍ ഗ്രോസ് കളക്ഷനാണ് കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 20 കോടി മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റുകള്‍ ഇക്കാര്യം വിലയിരുത്തി എങ്കിലും കൃത്യമായ കണക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. അതേ സമയം ഒരു മാസത്തെ കണക്കുകള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

    English summary
    Kumbalangi Nights Box Office Collections Update: All Set To Pocket Some Big Records?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X