ഈ പാവം ഷമ്മിയാണോ സൈക്കോ!! ഓരേ ടൈപ്പ് മനുഷ്യന്മാര്.. കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്റെ കിടിലൻ രംഗം
ഷമ്മി ഹീറോയാടാ ഹീറോ... ഈ അടുത്ത കാലത്ത് വില്ലന് വേണ്ടി കയ്യടിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഈ ഒരു ഡയലോഗ് മാത്രമല്ല ഷമ്മിയുടെ ലുക്കും എക്സ്പ്രഷനും മോളേ വിളിയുമൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു സീൻ പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ ചിരിപ്പിക്കാനും അതിനോടൊപ്പം ചിന്തിപ്പിക്കാനും ചിത്രത്തിന് കഴിഞ്ഞു. തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായ കുമ്പളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീൻ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

ഷമ്മിയും സിമിയും ബേബിമോളും ബന്ധുവിന്റെ വീട്ടിൽ വിരുന്ന് പോയിട്ട് മടങ്ങി വരുന്ന രംഗമാണിത്. അപ്പാപ്പന് ചെറിയ വട്ടുണ്ട്. ട്രാൻസ്ഫോമറിനന്‌റെ കീഴിലൊക്ക പോയി നിൽക്കുമെന്ന് സിമി ഷമ്മിയോട് പറയുന്നുണ്ട്. ഭാര്യ വീട്ടിൽ നിൽക്കുന്നതിനെ കുറിച്ച് പറഞ്ഞതിനു ശേഷം ഓരോ ടൈപ്പ് മനുഷ്യന്മാർ അല്ലേ മോളേ.. എന്നുള്ള ഷമ്മിയുടെ ഡയലോഗ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാവുകയാണ്. എന്തായാലും ഷമ്മി വീണ്ടും പ്രേക്ഷകരുടെ മുന്നിൽ ഹറോ ആയിട്ടുണ്ട്.
ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസിൽ, അന്ന ബെൻ, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, നസ്രിയ, ശ്യാം പുഷ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications