ഈ ടീച്ചർ ഒരു സംഭവം തന്നെ!! ബേബി മോളുടെ ചേച്ചിയ്ക്ക് ഇങ്ങനേയും ഒരു മുഖമുണ്ടോ? ഗ്രേസ് ആന്റണി വീഡിയോ
2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ മുഴുവൻ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂപ്പർസ്റ്റാറുകളോ മഴുനീളം മാസ് ഡയലോഗുകളോ പഞ്ച് സീൻസുകളൊ ഇല്ലെങ്കിൽ പോലും ചിത്രത്തിലെ ഏല്ലാ എല്ലാ സീനികളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. ശ്യം പുഷ്കർ തിരക്കഥ എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മധു സി നായരാണ്. ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ, നസ്രിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരുയിൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്സിൽ തിളങ്ങിയതെല്ലാം പുതിയമുഖങ്ങളാണ്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ഫഹദ് സൗബിൻ എന്നിവർ ചിത്രത്തിൽ തകർത്തഭിനയിച്ചപ്പോൾ അവർക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കാനും മികച്ച പ്രകചനം കാഴ്ചവയ്ക്കാനും ചിത്രത്തിലെ പുതുമുഖ താരങ്ങൾക്ക് കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളിൽ ശോഭിച്ചത് വളരെ കുറച്ച് നടിമാർ മാത്രമാണ്. കുമ്പളങ്ങി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് അന്ന ബെന്നും ഗ്രേസ് ആന്റണിയും. കുമ്പളങ്ങിയിലെ സിമിയെ അത്ര വേഗം പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. തുടക്കക്കാരിയാണെങ്കിലും താരം അത്ര നിസ്സാരക്കാരിയല്ല എന്ന് ഈ വീഡിയോ കാണുമ്പോൾ നമുക്ക് വ്യക്തമാകും.

ഹാപ്പി വെഡിങ്
2016 ൽ ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമായ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായി എത്തചിയ ഗ്രേസിന്റെ പ്രകടനം ഇന്നും പ്രേക്ഷകർക്ക് അറിയാം. ചിത്രത്തിലെ ആദ്യ സനിൽ തന്നെ സിനി ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോളന്മാരുടെ ഇടയി തന്നെ അന്ന് സൂപ്പർ ഹിറ്റായിരുന്നു റാഗിങ്ങിനിടെ ഗ്രേസ് പാടിയ ഗാനം. എന്നാൽ ഹാപ്പി വെഡിങ്ങിൽ കണ്ട ഗ്രേസിനെയല്ല കുമ്പങ്ങിയിൽ കണ്ടത്.

ഫഹദിന്റെ ഭാര്യ
കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടൻ. എന്നാണ് ഫഹദിനെ വിശേഷിപ്പിക്കുന്നത്. ഇന്നത്തെ യുവതാരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച താരമാണ് ഫഹദ്. നായകനായാലും നെഗറ്റീവ് ടച്ച് കഥാപാത്രങ്ങളായാലും അതിന്റേതായ തന്മാത്തോട് കൂടി അവതരിപ്പിക്കാൻ ഫഹദിനു കഴിയും. ഫഹദിനോടൊപ്പമാണ് കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ ഗ്രേസിനു കഴഞ്ഞിരുന്നു. സിനിമയുടെ പരിചയക്കുറവോ. മുതിർന്ന താരത്തിനോടൊപ്പം അഭിനയിക്കുന്നതിലുളള ഭയമോ ഒന്നു തന്നെ ഗ്രേസിന്റെ പ്രകടത്തിൽ ഇല്ലായിരുന്നു. ഒരു ട്രെയിന്റ് താരത്തിനെ പോലെയായിരുന്നു ചിത്രത്തിലെ പ്രകടനം.

സിമിയായ മാറിയതിങ്ങനെ
ഗ്രേസ് സിമിയായി മാറിയതിന്റെ ഓഡിഷൻ വീഡിയോ അണിയ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഭാവന സ്റ്റുഡിയോസ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഷമ്മിയായിട്ടുളള ഒരു രംഗവും മറ്റ് സന്ദർഭങ്ങളിലുള്ള രംഗങ്ങളുമായി ഓഡിഷനിൽ താരം അവതരിപ്പിച്ചിരിക്കുന്നത്. ചിരി, ദേഷ്യം, സങ്കടം എന്നീങ്ങനെ എല്ലാ ഇമോഷനും വളരെ മനോഹരമായി താരം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ പോലെ തന്നെ ഈ വീഡിയോയും പ്രേക്ഷകരുടെ ഇടയിൽ വൻ ഹിറ്റായിട്ടുണ്ട്.

അഭിനയം മാത്രമല്ല
ഗ്രേസ് ആന്റണിയുടെ കൈവശം അഭിനയം മാത്രമല്ല. മികച്ച ഡാൻസർ കൂടിയാണ്. ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ ഡാൻസും വെസ്റ്റേൺ നൃത്തവും താരം പഠിക്കുന്നുണ്ട്. എറണാകളും സ്വദേശിയായ ഗ്രേസ് അമ്മയുടേയും അച്ഛന്റേയും ഇളയ മകളാണ്. അഭിനയവും നൃത്തവും മാത്രമല്ല ടീച്ചർ കൂടിയാണ് ഗ്രേസ്.


Click it and Unblock the Notifications