ബേബി മോളുടെ പുതിയ വേഷം, ഹെലനെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍
ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മിയ്ക്കുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ഹെലന്‍ എന്നാണ്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ബേബി മോളായി എത്തി ശ്രദ്ധ നേടിയ അന്ന ബെന്നാണ് ചിത്രത്തിലെ നായിക. ലാല്‍ പോള്‍, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെ കൂടാതെ കുറച്ചധികം പുതുമുഖ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് ആനന്ദ് സി ചന്ദ്രന്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് നാളെ (ആഗസ്റ്റ് 2) ആരംഭിയ്ക്കുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാവണം എന്നും ശ്രീനിവാസന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ആവശ്യപ്പെട്ടു. ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.


Click it and Unblock the Notifications