ടിക്ക് ടോക്കില്‍ കസറി കുമ്പളങ്ങി നൈറ്റ്‌സിലെ സിമി! വീഡിയോ വൈറല്‍! കാണൂ
കുമ്പളങ്ങി നൈറ്റ്‌സില്‍ സിമി എന്ന കഥാപാത്രമായി തിളങ്ങിയ താരമായിരുന്നു ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിംഗ്‌സ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടിക്ക് കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. സിനിമയില്‍ ഫഹദിന്റെ ഭാര്യയുടെ വേഷം അവതരിപ്പിച്ച നടി ശ്രദ്ധേയ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
ഗ്രേസിന്റെതായി പുറത്തിറങ്ങിയ പുതിയ ടിക്ക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സ്ഫടികത്തിലെ ലാലേട്ടനായും, ചാന്തുപൊട്ടിലെ രാധാകൃഷ്ണനായും സലീം കുമാറായുമൊക്കെയാണ് നടി വീഡിയോയില്‍ എത്തുന്നത്. നടിയുടെ ടിക്ക് ടോക്ക് വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

നേരത്തെ കുമ്പളങ്ങിയുടെ ഓഡിഷനില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടായിരുന്നു ഗ്രേസ് ആന്റണി തിരഞ്ഞെടുക്കപ്പെട്ടത്. ഹാപ്പി വെഡ്ഡിംഗ്സില്‍ സിജു വില്‍സണും ഷറഫുദ്ദീനുംമൊപ്പമുളള നടിയുടെ സീന്‍ പ്രേക്ഷമനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.
തന്നെ റാഗ് ചെയ്യാനെത്തിയ സീനിയേര്‍സിനെ ജൂനിയര്‍ ബിടെക്കുകാരി പാടുപെടുത്തിയ രംഗമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഹാപ്പി വെഡ്ഡിംഗ് കഴിഞ്ഞ് നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications