For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദ് വില്ലനാണോന്ന് വെളിപ്പെടുത്തിയില്ല! എന്നാല്‍ നിര്‍മാണം പോത്തേട്ടനും നസ്രിയയുമാണ്!

  |
  അടുത്ത ഹിറ്റുമായി ഫഹദ് ഫാസിലും ശ്യാം പുഷ്കരനും

  മലയാള സിനിമയില്‍ നൂറ് ശതമാനം വിജയിച്ച സംവിധായകനുണ്ടെങ്കില്‍ അതിലൊരാള്‍ ദിലീഷ് പോത്തന്‍ ആണ്. സംവിധാനം ചെയ്ത രണ്ട് സിനിമകളും ദേശീയ പുരസ്‌കാര വേദിയിലെത്തിച്ചായിരുന്നു പോത്തേട്ടന്റെ ബ്രില്ലിന്‍സ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  10 ബ്രഹ്മാണ്ഡ സിനിമകള്‍; മോഹന്‍ലാലിന് 3, മമ്മൂട്ടിക്ക് 3! ബാക്കിയുള്ളതും കൂടി മോളിവുഡിന് രാജയോഗം!

  എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകനിപ്പോള്‍. മാത്രമല്ല ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും ചേര്‍ന്ന് പുതിയൊരു നിര്‍മാണ കമ്പനി കൂടി തുടങ്ങിയ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.

   ദിലീഷ് പറയുന്നതിങ്ങനെ..

  ദിലീഷ് പറയുന്നതിങ്ങനെ..

  സുഹ്രുത്തുക്കളെ.. ഞാനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് Working Class Hero എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങുന്നു. Fahadh Faasil and Friends ന്റെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ആദ്യ സംരഭമായ 'കുമ്പളങ്ങി നൈറ്റ്‌സ് 'സംവിധാനം ചെയ്യുന്നത് ഞങ്ങളുടെ സഹപ്രവര്‍ത്തകനായ മധു സി നാരയണന്‍ ആണു. ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണു ഹീറോസ്. ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന റോളിലും എത്തുന്നു. എല്ലാവരുടെയും പിന്തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്നു. എന്നുമാണ് ഫേസ്ബുക്കിലൂടെ ദിലീഷ് പോത്തന്‍ പറയുന്നത്.

  കുമ്പളങ്ങി നൈറ്റ്‌സ്

  കുമ്പളങ്ങി നൈറ്റ്‌സ്

  ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടിയായിരുന്നു മലയാള സിനിമാപ്രേമികള്‍ കാത്തിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന പേരില്‍ പുതിയ സിനിമ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും സംവിധാനം ദിലീഷ് ആയിരുന്നില്ല. നവാഗതനായ മധു സി നാരയണനെ സംവിധാനം ഏല്‍പ്പിച്ച് നിര്‍മാതാവിന്റെ വേഷത്തില്‍ പൂര്‍ണ പിന്തുണയുമായി ദിലീഷും സിനിമയുടെ ഭാഗമാവുകയായിരുന്നു. കൂട്ടിന് ഫഹദും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനുമുണ്ട്.

   മറ്റ് വിശേഷങ്ങള്‍

  മറ്റ് വിശേഷങ്ങള്‍

  മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതല്‍, എന്നിവയ്ക്ക് ശേഷം കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്റെ ആദ്യ രണ്ട് സിമകള്‍ക്കും തിരക്കഥയൊരുക്കിയ ശ്യാം പുഷ്‌കരന്‍ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സിന് വേണ്ടിയും കഥ ഒരുക്കുന്നത്. മറ്റൊരു കാര്യം ചിത്രത്തിലെ നായകന്‍ ദിലീഷ് പോത്തന്‍ അല്ലെന്നുള്ളതാണ്. താരപുത്രന്‍ ഷെയിന്‍ നീഗമാണ് നായകന്‍. എന്നാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഫഹദും സിനിമയിലുണ്ടെന്ന കാര്യം ദിലീഷ് വ്യക്തമാക്കിയിരിക്കുകയാണ്..

   ഫഹദ് വില്ലനാണോ?

  ഫഹദ് വില്ലനാണോ?

  കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍ വില്ലനാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി ഒരു സൂചനയും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. നായകന്‍ മാത്രമല്ല വില്ലന്‍ വേഷം ചെയ്യാനും ഫഹദിന് കഴിയുമെന്ന് ആദ്യ തമിഴ് സിനിമയായ വേലൈക്കാരനിലൂടെ കാണിച്ച് തന്നിരുന്നു. അതിനാല്‍ അതുപോലൊരു വില്ലന്‍ കഥാപാത്രം ഈ സിനിമയിലും ഉണ്ടാവുമോ എന്നാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

   നസ്രിയയും നിര്‍മാതാവ്..

  നസ്രിയയും നിര്‍മാതാവ്..

  ഫഹദിനൊപ്പം നസ്രിയയും സിനിമയുടെ നിര്‍മാണത്തിലുണ്ട്. വിവാഹശേഷം ഇടവേള എടുത്തിരുന്നെങ്കിലും സിനിമയിലേക്ക് തിരിച്ച് വന്ന നസ്രിയ ഇപ്പോള്‍ നിര്‍മാതാവിന്റെ വേഷം കൂടി അലങ്കരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും അമല്‍ നീരദിന്റെ കീഴിലുള്ള എഎന്‍പി പ്രൊഡക്ഷന്‍സും ചേര്‍ന്ന് മറ്റൊരു സിനിമ കൂടി നിര്‍മ്മിക്കുന്നുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഒറ്റ ഷെഡ്യൂളില്‍ വാഗമണ്ണില്‍ നിന്ന് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

  പ്രണയ മധുരങ്ങളും നാട്ടിൻപുറ നൊസ്റ്റാൾജിയയുമായി പ്രേമസൂത്രം.. ശൈലന്റെ റിവ്യൂ!!

  English summary
  Kumbalangi Nights first look poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X