twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുളള അന്തിമ റൗണ്ടില്‍ 17 മലയാള സിനിമകള്‍

    By Midhun Raj
    |

    ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുളള അന്തിമ ഘട്ടത്തില്‍ മല്‍സരിക്കുന്നത് 17 മലയാള ചിത്രങ്ങള്‍. അഞ്ച് പ്രാദേശിക ജൂറികളാണ് ആദ്യ ഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമ ഘട്ടത്തിലേക്കുളള ചിത്രങ്ങള്‍ സമര്‍പ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, ആഷിക്ക് അബു ചിത്രം വൈറസ്, അനുരാജ് മനോഹറിന്റെ ഇഷ്‌ക്, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, സജാസ് റഹ്മാന്‍ തുടങ്ങിയവരുടെ വാസന്തി ഉള്‍പ്പെടെയുളള ചിത്രങ്ങളാണ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

    mollywoodfilms

    2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ചിലാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുക. കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കാണ് മോഹന്‍ലാലിന്‌റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തെ പരിഗണിക്കുന്നതെന്ന് അറിയുന്നു. അതേസമയം ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടന്‍ പാര്‍ത്ഥിപന്‍ മികച്ച നടനുളള മല്‍സരത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    വിവിധ ഭാഷകളില്‍ നിന്നായി എത്തിയ നൂറിലേറെ ചിത്രങ്ങള്‍ അവാര്‍ഡ് നിര്‍ണയത്തിനായി ജൂറി അംഗങ്ങള്‍ക്ക് മുന്നില്‍ അടുത്ത മാസം പ്രദര്‍ശിപ്പിക്കും. മാര്‍ച്ചിലാണ് മോഹന്‍ലാലിന്‌റെ മരക്കാര്‍ അറബിക്കടലിന്‌റെ സിഹം റിലീസ് പ്രഖ്യാപിച്ചിട്ടുളളത്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് എത്തുന്നത്. മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍.

    മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    Read more about: national film awards
    English summary
    kumbalangi nights and jallikattu included 17 malayalam films selected for national film award 2019 final round
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X