കുമ്പളങ്ങിയിലെ ഫ്രാങ്കിയെ കണ്ടെത്തിയതിങ്ങനെ! വൈറലായി വീഡിയോ! കാണൂ

By Midhun Raj

മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വര്‍ക്കിംഗ് ക്ലാസ് ഹീറോസും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

പുതുമുഖങ്ങളായ അന്ന ബെന്‍,മാത്യു തോമസ് തുടങ്ങിയവര്‍ ചിത്രത്തിലൂടെയായിരുന്നു തുടക്കം കുറിച്ചത്. കുമ്പളങ്ങിയിലെ നാല് സാഹോദരങ്ങളില്‍ ഒരാളായിട്ടാണ് മാത്യു ചിത്രത്തില്‍ എത്തിയത്. സിനിമയില്‍ ഫ്രാങ്കി എന്ന കഥാപാത്രത്തെ നടന്‍ അവതരിപ്പിച്ചു.

mathew thomas

ഓഡിഷനില്‍ നിന്നും ഒകെ ഷോട്ട് വരെയെത്തിയ മാത്യൂ തോമസിന്റെ വീഡിയോ കുമ്പളങ്ങിയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

അതേസമയം സൗബിന്‍ ഷാഹിര്‍,ഫഹദ് ഫാസില്‍,ഷെയിന്‍ നിഗം,ശ്രീനാഥ് ഭാസി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഒരിടവേളയ്ക്കു ശേഷം ഫഹദ് വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സുശിന്‍ ശ്യാം സംഗീതമൊരുക്കി. ബോക്‌സ് ഓഫീസില്‍ നിന്നും 30 കോടിക്കടുത്ത് കളക്ഷനും സിനിമ സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X