പങ്കായം വെച്ച് ഫഹദിനെ തല്ലാന്‍ നോക്കുന്ന നസ്രിയ! കുമ്പളങ്ങി നൈറ്റ്‌സ് നൂറാം ദിന വിജയാഘോഷം വൈറല്‍!
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയാണ് ചെയ്തത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ കുമ്പളങ്ങിക്കാര്‍ക്ക് സാധിച്ചിരുന്നു.
റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടുമായിരുന്നു കുമ്പളങ്ങിക്കാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു നൂറ് ദിവസം പിന്നിട്ടത്. സിനിമയുടെ നൂറാം ദിനം അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം ചേര്‍ന്ന് ആഘോഷിച്ചിരുന്നു.വിജയാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമയില്‍ അഭിനയിച്ച താരങ്ങളെല്ലാം തന്നെ എത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം
നവാഗതനായ മധു സി നാരായണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങി എന്ന സ്ഥലത്തെ നാല് സഹോദരങ്ങളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്. ഇവരുടെ ജീവിതത്തില്‍ നടക്കുന്ന ദൈനം ദിന കാര്യങ്ങളും മാറ്റങ്ങളുമൊക്കെയായിരുന്നു സിനിമയില്‍ പ്രതിപാദിച്ചിരുന്നത്. ആദ്യ ചിത്രമെന്ന പാളിച്ചകളില്ലാതെ വളരെ ഒതുക്കത്തോടെ സംവിധായകന്‍ ഒരുക്കിയ സിനിമ കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. വലിയ കഥയൊന്നുമില്ലെങ്കിലും അവതരണത്തിലൂടെ സിനിമ മികവുറ്റതാക്കാന്‍ അണിയറക്കാര്‍ക്ക് സാധിച്ചിരുന്നു.

സൗബിനും ഷെയ്‌നും ഫഹദുമെല്ലാം
സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ്,അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു കുമ്പളങ്ങിയില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നത്. ഇവരുടെ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമായതോടെയായിരുന്നു ചിത്രം വലിയ വിജയമായി മാറിയിരുന്നത്. സൗബിനും ഷെയ്‌നും ഫഹദുമെല്ലാം മല്‍സരിച്ചുളള അഭിനയം തന്നെയായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്.

ശ്യം പുഷ്‌കരന്‍
ശ്യാം പുഷ്‌കരന്റെ തിരക്കഥയാണ് കുമ്പളങ്ങിയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. മായാനദിയുടെ വിജയത്തിന് പിന്നാലെ ശ്യാം എഴുതിയ തിരക്കഥ കൂടിയായിരുന്നു കുമ്പളങ്ങിയുടെത്. പാട്ടുകളും സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സുഷിന്‍ ശ്യാമായിരുന്നു സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സിനിമയില്‍ എടുത്തു പറയേണ്ട ഒരു കാര്യം തന്നെയായിരുന്നു.

നൂറാം ദിന വിജയാഘോഷം
കുമ്പളങ്ങി നൈറ്റ്‌സിന്റെ നൂറാം ദിന വിജയാഘോഷം കൊച്ചി ഐഎംഎ ഹാളില്‍ വെച്ചായിരുന്നു നടന്നത്. പങ്കായത്തിന്റെ ആകൃതിയിലുളെളാരു മൊമന്റോ ആയിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം നല്‍കിയിരുന്നത്. ചടങ്ങില്‍ സംവിധായകന്‍ ഫാസില്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്യാം പുഷ്‌കരന്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ഉണ്ണിമായ, നസ്രിയ നസീം, സുഷിന്‍ ശ്യാം, ദിലീഷ് പോത്തന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

ഫഹദും നസ്രിയയും
കുമ്പളങ്ങിയില്‍ സൈക്കോ ഷമ്മിയായി എത്തിയ ഫഹദിന് മൊമന്റോ സമ്മാനിച്ചത് ഭാര്യ നസ്രിയയായിരുന്നു. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നസ്രിയ മൊമന്റോ കൈയ്യില്‍ കിട്ടിയതും ആദ്യം ഫഹദിനെ തല്ലാനാണ് ചെന്നത്. പിന്നീട് സ്‌നേഹപൂര്‍വ്വം മൊമന്റോ ഫഹദിന് നല്‍കുകയായിരുന്നു. തനിക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ ഉണ്ടായത് കുമ്പളങ്ങിയിലെ സെറ്റില്‍ വെച്ചായിരുന്നുവെന്ന് സൗബിന്‍ ഷാഹിര്‍ തുറന്നുപറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഈ ചിത്രം ഏറെ പ്രിയപ്പെട്ടതാണെന്നും നടന്‍ പറഞ്ഞു.
വീഡിയോ കടപ്പാട്: മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ്


Click it and Unblock the Notifications











