കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളായി അന്ന ബെന്‍! ഓഡിഷന്‍ വീഡിയോ പുറത്ത്! കാണൂ
കുമ്പളങ്ങി നൈറ്റ്‌സ് കണ്ടവര്‍ക്കെല്ലാം ഏറെ ഇഷ്ടമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ബേബി മോള്‍. ബോബിയുടെയും ബേബിയുടെയും പ്രണയം സിനിമ കണ്ട പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. കുമ്പളങ്ങി നൈറ്റ്സില്‍ ബേബി മോളെ അവതരിപ്പിച്ചിരുന്നത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്നായിരുന്നു.
അരങ്ങേറ്റ ചിത്രമാണെന്ന പാളിച്ചകളൊന്നുമില്ലാതെ തന്റെ വേഷം ഗംഭീരമാക്കാന്‍ നടിക്ക് സാധിച്ചിരുന്നു. ചിത്രത്തില്‍ അന്ന പറഞ്ഞ ചില ഡയലോഗുകള്‍ക്കും നിറഞ്ഞ കൈയ്യടികളായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടജോഡികളായി ഷെയിന്‍ നിഗവും അന്ന ബെന്നും മാറി.

അന്നയുടെതായി പുറത്തിറങ്ങിയ കുമ്പളങ്ങിയുടെ ഓഡിഷന്‍ വീഡിയോ ശ്രദ്ധേയമായിരുന്നു. ആദ്യ ഓഡിഷന്‍ മുതല്‍ സിനിമയിലെ നായികയാവുന്നതു വരെയുളള നടിയുടെ പ്രകടനമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നിരിക്കുന്നത്.
അന്നയെ കൂടാതെ കുമ്പളങ്ങി നൈറ്റ്സില്‍ നിരവധി പുതിയ താരങ്ങളും അഭിനയിച്ചിരുന്നു. ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതിയ സിനിമ മധു സി നാരായണനാണ് സംവിധാനം ചെയ്തത്. വര്‍ക്കിങ്ങ് ക്ലാസ് ഹീറോസും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു. സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം,ശ്രീനാഥ് ഭാസി,ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.


Click it and Unblock the Notifications