ഫഹദ് ഫാസിലും സംഘവും പൊളിച്ചടുക്കി! സര്‍വ്വകാല റെക്കോര്‍ഡുമായി കുമ്പളങ്ങി നൈറ്റ്‌സ്! കാണൂ

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച സ്വീകാര്യത നല്‍കി വിജയിപ്പിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍നിന്നു ഗംഭീര വിജയം തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. റിയലിസ്റ്റിക്ക് രീതിയിലുളള അവതരണം കൊണ്ടായിരുന്നു കുമ്പളങ്ങി പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിയിരുന്നത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ് ചിത്രം മുന്നേറിയിരുന്നത്. തിയ്യേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയുടെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കുമ്പളങ്ങിക്കാര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതായിട്ടാണ് പുതിയ വിവരം വന്നിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

കുമ്പളങ്ങിയിലെ സാധാരണക്കാരുടെ കഥ പറഞ്ഞ ചിത്രം മധു സി നാരായണനായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍,ഷെയ്ന്‍ നിഗം,ശ്രീനാഥ് ഭാസി,മാത്യൂ തോമസ് തുടങ്ങിയവര്‍ സഹോദരങ്ങളായി അഭിനയിച്ചു. മികച്ചൊരു തിരക്കഥയ്‌ക്കൊപ്പം താരങ്ങളുടെ പ്രകടനം കൂടി ചേര്‍ന്നപ്പോഴായിരുന്നു സിനിമ വിജയമായി മാറിയത്. മായാനദിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ എഴുതിയ ഒരു തിരക്കഥ കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന്റേത്.

കേരളത്തിലെന്ന പോലെ വിദേശത്തും

കേരളത്തിലെന്ന പോലെ വിദേശത്തും

നേരത്തെ ലോകമെമ്പാടുമായി 40കോടിക്കടുത്ത് കളക്ഷന്‍ സിനിമ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വരത്തന്‍,ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫഹദിന്റെതായി തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയ ചിത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. കേരളത്തിലെന്ന പോലെ വിദേശത്തും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

മള്‍ട്ടിപ്ലക്‌സുകളില്‍നിന്നും മികച്ച കളക്ഷനായിരുന്നു

മള്‍ട്ടിപ്ലക്‌സുകളില്‍നിന്നും മികച്ച കളക്ഷനായിരുന്നു

മള്‍ട്ടിപ്ലക്‌സുകളില്‍നിന്നും മികച്ച കളക്ഷനായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് നേടിയിരുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് വളരെ പെട്ടെന്നായിരുന്നു സിനിമ ഒരു കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നത്. ആദ്യ ദിനം മുതല്‍ തുടര്‍ച്ചയായി ഹൗസ്ഫുള്‍ ഷോകള്‍ സിനിമയ്ക്ക് മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ലഭിച്ചിരുന്നു. 17 ദിവസം കൊണ്ടായിരുന്നു ഒരു
കോടിയിലധികം കളക്ഷന്‍ സിനിമ നേരത്തെ നേടിയിരുന്നത്.

രണ്ട് കോടി കളക്ഷനിലേക്ക്

രണ്ട് കോടി കളക്ഷനിലേക്ക്

ഇപ്പോഴിതാ കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍നിന്നു മാത്രമായി സിനിമ രണ്ട് കോടി കളക്ഷനിലേക്ക് എത്തുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്, 45 ദിവസം കൊണ്ട് 1.95 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനി പോളിസ് സ്‌ക്രീനുകള്‍ അടച്ചതിനു ശേഷം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍നിന്നുളള എറ്റവും ഉയര്‍ന്ന കളക്ഷനാണിത്.1.94 കോടി രൂപ കളക്ഷന്‍ നേടിയ കായംകുളം കൊച്ചുണ്ണിയാണ് കുമ്പളങ്ങി പിന്നില്‍ രണ്ടാം സ്ഥാത്തുളളത്.

ഇപ്പോഴും പത്ത് പ്രദര്‍ശനങ്ങള്‍

ഇപ്പോഴും പത്ത് പ്രദര്‍ശനങ്ങള്‍

കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ ഇപ്പോഴും പത്ത് പ്രദര്‍ശനങ്ങള്‍ കുമ്പളങ്ങി നൈറ്റ്‌സിനുണ്ടെന്നാണ് അറിയുന്നത്. പരീക്ഷാക്കാലമായതിനാല്‍ പുതിയ വലിയ റിലീസുകളില്ലാതിരുന്നത് ചിത്രത്തിന്റെ സ്റ്റഡി കളക്ഷനെ സഹായിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം പ്ലക്‌സുകളില്‍നിന്നും സിനിമ ഒരു കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. വര്‍ക്കീസ് ക്ലാസ് ഹീറോസും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X