കഞ്ചാവോ ഒന്ന് പോയെ പെണ്ണേ! കുമ്പളങ്ങിയിലെ പ്രശാന്തിന്റെ ഓഡിഷന്‍ വീഡിയോ പുറത്ത്! കാണൂ
മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ പുതിയൊരു ഓഡിഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
കുമ്പളങ്ങിയില്‍ പ്രശാന്തായി അഭിനയിച്ച സൂരജ് പോപ്‌സിന്റെ ഓഡിഷന്‍ വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. ഷെയിന്‍ നിഗത്തിന്റെ കൂട്ടുകാരന്റെ വേഷത്തില്‍ എത്തിയ പ്രശാന്ത് സിനിമയില്‍ ശ്രദ്ധേയ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

കുളിംഗ് ഗ്ലാസ് വെച്ചാല്‍ കറക്ട് വിനായകന്‍ ലുക്കില്ലേ എന്ന് കാമുകി ചോദിക്കുന്ന കഥാപാത്രം കൂടിയാണ് സൂരജ് ചെയ്തിരുന്നത്. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം വര്‍ക്കിംഗ് ക്ലാസ് ഹീറോസും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരുന്നത്. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, മാത്യൂ തോമസ്, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തി.


Click it and Unblock the Notifications