കാത്തിരിപ്പിനൊടുവില്‍ കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളിലേക്ക്! ചിത്രത്തിന്റെ ടീസര്‍ പുറത്ത്!

By Midhun Raj

മധു സി നാരായണന്റെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,ഷെയ്ന്‍ നിഗം,മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. രസകരമായൊരു ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്.

kumbalangi nights

നസ്രിയ നസീം, ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറിലാണ് ഇവര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരന്‍ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫ്രെബുവരി ഏഴിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

കുമ്പളങ്ങി നൈറ്റ്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X