twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസില്‍ വില്ലനായി എത്തുന്ന കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളിലേക്ക്! ചിത്രത്തിന്റെ ടീസര്‍ നാളെ

    By Midhun Raj
    |

    Recommended Video

    Kumbalangi Nights Official Teaser Reaction | #KumbalangiNights | filmibeat Malayalam

    ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,ഷെയ്ന്‍ നിഗം,മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    യൂടുബില്‍ തരംഗമായി റൗഡി ബേബി! 10 വര്‍ഷം മുന്‍പത്തെ തോല്‍വിയുടെ കണക്കുതീര്‍ത്ത് സായി പല്ലവി! കാണൂയൂടുബില്‍ തരംഗമായി റൗഡി ബേബി! 10 വര്‍ഷം മുന്‍പത്തെ തോല്‍വിയുടെ കണക്കുതീര്‍ത്ത് സായി പല്ലവി! കാണൂ

    ചിത്രത്തിന്റെ ടീസര്‍ നാളെയാണ് പുറത്തിറങ്ങുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഫസ്റ്റ്‌ ലുക്കിന് മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

     kumbalangi nights

    നസ്രിയ നസീം, ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറിലാണ് ഇവര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരന്‍ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.

    ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി ഏഴിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നിര്‍മ്മാതാക്കളിലൊരാളായ ദിലീഷ് പോത്തന്‍ തന്നെയായിരുന്നു കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് ഡേറ്റ് അടുത്തിടെ അറിയിച്ചിരുന്നത്. ഫഹദ് ഫാസില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്.

    ജൂണില്‍ രജിഷയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജും! ചിത്രത്തിന്റെ രസകരമായ ആദ്യ ടീസര്‍ പുറത്ത്! വീഡിയോ കാണൂജൂണില്‍ രജിഷയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജും! ചിത്രത്തിന്റെ രസകരമായ ആദ്യ ടീസര്‍ പുറത്ത്! വീഡിയോ കാണൂ

    ഹര്‍ത്താലിന് മധുരരാജ ലൊക്കേഷനിലേക്ക് പോയി സലീംകുമാര്‍! പിന്തുണച്ചും ട്രോളിയും ട്രോളന്മാര്‍ഹര്‍ത്താലിന് മധുരരാജ ലൊക്കേഷനിലേക്ക് പോയി സലീംകുമാര്‍! പിന്തുണച്ചും ട്രോളിയും ട്രോളന്മാര്‍

    English summary
    kumbalangi nights movie teaser will release tomarrow
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X