കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ പുറത്തുവിട്ട് ഫഹദ്! വീണ്ടുമൊരു റിയലിസ്റ്റിക് ചിത്രം പ്രതീക്ഷിക്കാം
ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസിലിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഏഴിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,ഷെയ്ന്‍ നിഗം,മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഫഹദ് ഫാസില്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. റിയലിസ്റ്റിക്കായ രീതിയിലുളള ഒരു അവതരണമായിരിക്കും ചിത്രത്തിലെന്നാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലറില്‍നിന്നും ലഭിക്കുന്ന സൂചന.

സിനിമയുടെ ടീസറിനും മികച്ച സ്വീകരണം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നസ്രിയ നസീം, ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറിലാണ് ഇവര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരന്‍ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. സുശിന്‍ ശ്യാമാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് സൈജു ശ്രീധരന്‍ എഡിറ്റിംഗ് ചെയ്യുന്നു.


Click it and Unblock the Notifications