For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാറ് ലവിനെയും നയനെയും പിന്നിലാക്കി കുമ്പളങ്ങിക്കാരുടെ കുതിപ്പ്! ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് കാണൂ

  |
  അഡാറ് ലവിനെയും നയനെയും പിന്നിലാക്കി കുമ്പളങ്ങി | Filmibeat Malayalam

  കുമ്പളങ്ങി നൈറ്റ്‌സിലെ സഹോദരങ്ങള്‍ ജനഹൃദയം കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ്. റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ട് വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടസിനിമകളിലൊന്നായി ചിത്രം മാറിയത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായും മാറി. മായാനദിക്ക് ശേഷമുളള ശ്യാം പുഷ്‌കരന്റെ തിരക്കഥ തന്നെയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

  ഇളയരാജയ്ക്ക് വേണ്ടി ജയസൂര്യയുടെ കിടിലന്‍ പാട്ട്! വൈറലായി വീഡിയോ! കാണൂ

  ഒപ്പം ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സ് മുന്നേറികൊണ്ടിരിക്കുന്നത്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും ഹൗസ്ഫുളായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ചുളള പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

  കുമ്പളങ്ങി നൈറ്റ്‌സ്

  കുമ്പളങ്ങി നൈറ്റ്‌സ്

  ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍,ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമ കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ്,ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നിവയുടെ ബാനറിലാണ് ഇവര്‍ കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിച്ചിരുന്നത്. കുമ്പളങ്ങി എന്ന സ്ഥലത്തെ നാല് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,ഷെയിന്‍ നിഗം, മാത്യു തോമസ് തുടങ്ങിയവര്‍ സഹോദരങ്ങളായി എത്തിയപ്പോള്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തിയത്.

  റിയലിസ്റ്റ് രീതിയിലുളള അവതരണം

  റിയലിസ്റ്റ് രീതിയിലുളള അവതരണം

  ശ്യാം പുഷ്‌കരന്‌റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണന്‍ ആയിരുന്നു സിനിമ ഒരുക്കിയിരുന്നത്. റിയലിസ്റ്റ് രീതിയിലുളള അവതരണമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി മാറിയത്. കേരളത്തിലെ സിനിമാ പ്രേമികളില്‍ അധിക പേരും ഇഷ്ടപ്പെടുന്ന ഒരു അവതരണ രീതിയാണിത്. അഭിനയിക്കാതെ കഥാപാത്രങ്ങളായി ജീവിക്കുക എന്ന രീതിയാണ് ചിത്രത്തില്‍ താരങ്ങളെല്ലാം ചെയ്തിരുന്നത്. വലിയ കഥയും കഥാസന്ദര്‍ഭങ്ങളുമൊന്നുമില്ലാതെ കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഒരു ജീവിതം കാണിച്ചുതരാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

  ഫഹദും സൗബിനും

  ഫഹദും സൗബിനും

  ചിത്രത്തിലെ ഫഹദിന്റെയും സൗബിന്‍ ഷാഹിറിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഷമ്മി എന്ന വില്ലന്‍ റോളില്‍ പതിവു പോലെ മികച്ച പ്രകടനമാണ് ഫഹദ് നടത്തിയിരുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സൗബിന്‍ ഷാഹിറും ചിത്രത്തില്‍ ശ്രദ്ധേയമാര്‍ന്ന പ്രകടനം നടത്തിയിരുന്നു. കുമ്പളങ്ങി നൈ്റ്റ്‌സിന് ആദ്യ ദിവസങ്ങളില്‍ ലഭിച്ച സ്വീകാര്യത തുടര്‍ന്നുളള ദിവസങ്ങളിലും നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കി കൊണ്ടാണ് ചിത്രം കുതിക്കുന്നത്.

  ആഗോള കളക്ഷന്‍

  ആഗോള കളക്ഷന്‍

  കുമ്പളങ്ങി നൈറ്റ്‌സ് 10 ദിവസം കൊണ്ട് 10കോടി 47 ലക്ഷത്തിനു മുകളില്‍ കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരള ബോക്‌സ് ഓഫീസില്‍നിന്നു മാത്രമായിട്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ 20 കോടി ചിത്രം മറികടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രേഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ് സിനിമ മുന്നേറികൊണ്ടിരിക്കുന്നത്.

  രണ്ടു ചിത്രങ്ങളും ഒരേപോലെ

  രണ്ടു ചിത്രങ്ങളും ഒരേപോലെ

  സുശിന്‍ ശ്യാമൊരുക്കിയ പാട്ടുകളും നേരത്തെ കുമ്പളങ്ങി നൈറ്റ്‌സിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം ഒരുക്കിയിരുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച സിനിമ സെഞ്ച്വറി ഫിലിസ് വിതരണത്തിനെത്തിച്ചു. പൃഥ്വിരാജിന്റെ നയനിനൊപ്പം ആയിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളിലെത്തിയിരുന്നത്. രണ്ടു ചിത്രങ്ങളും ഒരേപോലെ അഭിപ്രായങ്ങള്‍ നേടിയെടുത്ത സിനിമകളായിരുന്നു.

  സുഡാനി എടുക്കുമ്പോള്‍ ഓപ്ഷനില്‍ പോലും ഇല്ലാത്ത പേരായിരുന്നു സൗബിന്‍! തുറന്ന് പറഞ്ഞ് സംവിധായകന്‍

  മമ്മൂക്കയും ദുല്‍ഖറുമല്ല! ലാലേട്ടനാണ് മിന്നിക്കാന്‍ പോവുന്നത്! ബോക്‌സ് ഓഫീസില്‍ തരംഗമാകാന്‍ ലൂസിഫര്‍

  English summary
  kumbalangi nights movie world wide collection
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X