ഇത് ആരും കേൾക്കാത്ത പ്രണയകഥ!! ഷെയ്ൻ ഹൃദയം തുറന്ന് പാടുന്നു, കാണൂ
പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ആഷിഖ് അബുവിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രത്തിന്റെ സംവിധായകൻ. ദിലീഷ് പോത്തൻ, നസ്രിയ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണിത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൽ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ സ്വന്തം ഫഹദ് ഫാസിലാണ്. ചിത്രത്തിന്റെ ട്രെയിലറിനു ഫസ്റ്റ് ലുക്ക് പോസ്റ്ററിനുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇരപ്പോഴിത ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. കാണൂ

ഉയിരിൽ തൊടും തളിർ
ഉയിരിൻ തൊടും തളിർ, വിരലാകാണേ നീ... അരികിൽ നടക്കണേ, ചുടുകാറ്റിന് കൂട്ടിണയായ് എന്ന തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. അതിമനോഹരമായ പതിഞ്ഞ സ്വരത്തിൽ സുരജ് സന്തോഷും ആൻ ആമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലിയുടെ മനോഹര വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സുശിൽ ശ്യാമാണ്. പുതുമുഖ താരം അന്ന ബെന്നും ഷെയിൻ നിഗവുമാണ് പാട്ടിൽ

കുമ്പളങ്ങി കലക്കും
പ്രേക്ഷകർക്ക് ഹിറ്റ് ചിത്രങ്ങൾ മാത്രം സമ്മാനിച്ച ടീമാണ് ദിലീഷ് പോത്തൻ- ശ്യാം പുഷ്കർ-ഫഹജദ് ഫാസിൽ ടീം. ഇവരുടെ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഇപ്പോഴിത ഈ ടീമിനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട് പുതുമുഖ താരങ്ങളായ സൗബിനു ഷെയ്നും ശ്രീനാഥ് ഭാസിയും എത്തുമ്പോൾ ചിത്രം സൂപ്പർ ഹിറ്റാകും എന്നതിൽ സംശയം ഒന്നും തന്നെ വേണ്ട. ഇതുനു മുൻപ് ഈ കോമ്പോ ഒരുമിച്ചെത്തിയ പറവ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഫെബ്രുവരി 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

കഥാപാത്രങ്ങൾ
ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബോബി എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്. ബേബി മോള്‍ എന്ന കഥാപാത്രത്തില്‍ അന്ന ബെന്‍ എന്ന നടി എത്തുന്നു. സജിയായി സൗബിനും ഷമ്മി എന്ന കഥാപാത്രത്തെ ഫഹദ് ഫാസിലും അവതരിപ്പിക്കുന്നു. യുഎസ്എ ഓക്കെ, ഇല്ല ഓക്കെ അല്ലെന്ന് പറയുന്ന ഡയലോഗിലൂടെയാണ് ഫഹദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്.

സൈക്കോ വില്ലൻ
നായകനായും അൽപം നെഗറ്റീവ് ഡച്ചുള്ള നായകനായും ഫഹദ് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത ഈ ചിത്രത്തിലൂടെ പൂർണ്ണമായ വില്ലൻ വേഷത്തിലെത്തുകയാണ് താരം എത്തുന്നത്. വെറും വില്ലനല്ല സൈക്കോ വില്ലനായിട്ടായിരിക്കും ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ അക്കാര്യം സൂചിപ്പിച്ചിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മുഴുനീളം വില്ലന്‍ കഥാപാത്രത്തെയായിരിക്കും ഫഹദ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











