കുമ്പളങ്ങിയിലെ സുമേഷിന്റെ കല്യാണം!! മേക്കിങ് വീഡിയോ പുറത്ത്, കാണൂ
നടൻ പാട്ടിന്റെ റിഹേഴ്സൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ്, ഷെയ്ൻ നിഗം, സൗബിൻ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണിത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷെയിൻ നിഗം അവതരിപ്പിച്ച ബോബിയുടെ സുഹൃത്തായ സമേഷിന്റെ വിവാഹാഘോഷത്തിന്റെ മേയ്ക്ക് വീഡിയോയാണ്.

നടൻ പാട്ടിന്റെ റിഹേഴ്സൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റേയും നേതൃത്വത്തിലുളള ഒരു സംഘമാണ് വീഡിയോയിൽ ഉ ള്ളത്. കൂടാതെ സിനിമയിലെ അണിയറ പ്രവർത്തകരും താരങ്ങളും ഈ പാട്ടിന് ചുവട് വെച്ചിട്ടുണ്ട്.
ഫെബ്രുവരി ആദ്യ വാരം റിലീസിനെത്തിയ കുമ്പളങ്ങി ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. 2018 മലയാള സിനിമയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ഇത് തന്നെ അവർത്തിക്കുകയാണ് 2019 ലും. ശ്യം പുഷ്കർ കഥയെഴുതിയ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റേഴ്സ്.നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











