കുമ്പളങ്ങി ടീം വീണ്ടും ഒന്നിക്കുന്നു! 'തങ്കം', ഫഹദ്-ശ്യാംപുഷ്കരൻ- ദിലീഷ് പോത്തനോടൊപ്പം ജോജുവും
2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. 2019 ഫെബ്രുവരി 7 ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ചിരുന്നു. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നായർ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ റെക്കോഡ് വിജയമായിരുന്നു കൂഴടക്കിയത്. ഇപ്പോഴിത വീണ്ടും മറ്റൊരു ചിത്രവുമായി കുമ്പളങ്ങി നൈറ്റ്സ് ടീം തിരികെ എത്തുകയാണ്.
കുമ്പളങ്ങി നൈറ്റ്സിൽ നിന്നും ഒരു വ്യത്യസ്തമായ കഥയുമായിട്ടാണ് ഇക്കുറി എത്തുന്നത് . ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നടൻ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ എന്നിവർ ചിത്രത്തെ കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.

ഒരു ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് തങ്കം. കുമ്പളങ്ങി നൈറ്റ്സിനു ശേഷം ശ്യാം പുഷ്കരൻ തിരക്കഥ എഴുതി സഹീദ് അറഫതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹ്ദ് ഫാസിൽ, ദിലീഷ് പോത്തൻ ,ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളായി എത്തുന്നത്. വർക്കിങ് ക്ലാസ് ഹീറോ ബാനറിൽ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ടസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020ൽ ചിത്രം തിയേറ്ററുകളിൽ എത്തും.

ഫഹദ് ഫാസിൽ ക്ലാസ് പ്രകടനം കാഴ്ചവെച്ച ചിത്രങ്ങളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രമായ ഷമ്മി ഇപ്പോഴും സിനിമ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചർച്ച വിഷയമാണ്. സിനിമയിൽ നടനായി കത്തി നിൽക്കുന്ന സമയത്താണ് ഫഹദ് സൈക്കോ വില്ലനായ ഷമ്മിയായി എത്തുന്നത്. എന്നാൽ തങ്കത്തിൽ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

2016 ൽ പുറത്തു വന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ- ശ്യാം പുഷ്കരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. നിരവധി പുരസ്കാരം ചിത്രത്തെ തേടിയെത്തിരുന്നു.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ശ്യാം പുഷ്കരൻ ടീം എന്നിവർ വീണ്ടും ഒന്നിച്ച ചിത്രമാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും. 2017 ൽ പുറത്തു വന്ന ചിത്രത്തിന് ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രവും ദിലീഷ് പോത്തൻ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിൽ കള്ളനായി എത്തിയ ചിത്രത്തിൽ സുരാജും മറ്റൊരു പ്രധാനപ്പെട്ട വേഷത്തിൽ എത്തിയിരുന്നു.


Click it and Unblock the Notifications











