»   » മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടത് കുമ്മാട്ടിക്കാ ജ്യൂസ്, മോഹന്‍ലാലിന് ഇഷട്ടപ്പെട്ട ജ്യൂസ് ഏതാണെന്നോ?

മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടത് കുമ്മാട്ടിക്കാ ജ്യൂസ്, മോഹന്‍ലാലിന് ഇഷട്ടപ്പെട്ട ജ്യൂസ് ഏതാണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam


മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്‍(സൗബിന്‍)പാടുന്ന ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മൂന്ന് വരിയുള്ളുവെങ്കിലും മഹേഷിന്റെ പ്രതികാരം കണ്ടിറങ്ങുന്നവര്‍ ആ മൂന്ന് വരി വെറുതെയൊന്ന് മൂളിയിട്ടുണ്ടാകും.

ഇപ്പോഴിതാ കുമ്മട്ടിക്കാ ജ്യൂസ് ഗാനത്തിന്റെ പൂര്‍ണരൂപം പുറത്തിറങ്ങിയിരിക്കുന്നു. ഒരു കൂട്ടം യുവാക്കാള്‍ ചേര്‍ന്നാണ് ഗാനത്തിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മമ്മൂട്ടിയില്‍ അവസാനിപ്പിച്ച കുമ്മട്ടിക്ക ജ്യൂസ്, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട ജ്യൂസില്‍ തുടങ്ങി ഫഹദ് ഫാസിലിന് ഇഷ്ടപ്പെട്ട ജ്യൂസിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഗാനം ആസ്വദിക്കാം.

മോഹന്‍ലാലിന്റെ മനം മയക്കും ഗ്ലാമറിന്റെ സ്‌ക്രീട്ട് എന്ത് ജ്യൂസാണെന്നോ?

അബ്ദുള്‍ ഖാദറിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഫഹദാണ്. മന്‍സൂര്‍ ഇബ്രാഹിം, ഫഹദ്, കാര്‍ത്തിക ബാബു, ബേബി ശ്രേയ.എസ്, അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് കുമ്മട്ടിക്കാ ജ്യൂസ് ഗാനം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്റെ(സൗബിന്‍) സൂപ്പര്‍ ഹിറ്റായ പാട്ടാണ് ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ് എന്ന ഗാനം.

മോഹന്‍ലാലിന്റെ ഇഷ്ടപ്പെട്ട ജ്യൂസ് മുതല്‍ ഫഹദിൻറെ ഇഷ്ടപ്പെട്ടത്

മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ് മാത്രമാണ് ചിത്രത്തില്‍. ഇതാ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഗാനം മനോഹരമായി വികസിപ്പിച്ചെടുത്തിരിക്കുന്നു. മോഹന്‍ലാലിന്റെ ഇഷ്ടപ്പെട്ട ജ്യൂസ് മുതല്‍ ഫഹദ് ഫാസിലിന് ഇഷ്ടപ്പെട്ട ജ്യൂസ് വരെയാണ് നര്‍മ്മം ചേര്‍ത്ത് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതുതലമുറയ്ക്ക് ഇഷ്ടപ്പെട്ട ജ്യൂസ്

പുതുതലമുറയ്ക്ക് ഇഷ്ടപ്പെട്ട പെപ്‌സി, കോള എന്നിവ ശരീരത്തിന് ഹാനികരമാകുന്നുവെന്ന മുന്നറിയിപ്പും ഗാനം നല്‍കുന്നുണ്ട്.

കുമ്മട്ടിക്ക ജ്യൂസ് ഗാനം, സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവനടന്മാര്‍ വരെ

കുമ്മട്ടിക്ക ജ്യൂസ് ഗാനം ആസ്വദിക്കൂ..

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Kummattikka Juice song in Maheshinte Prathikaram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam