ലാല്‍ജോസ് ചിത്രത്തില്‍ തട്ടുംപുറത്ത് അച്യുതനായി കുഞ്ചാക്കോ ബോബന്‍! ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്!!
എല്‍സമ്മ എന്ന ആണ്‍ക്കുട്ടി വിജയചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ലാല്‍ജോസും കുഞ്ചാക്കോ ബോബനും. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കി കൊണ്ടായിരുന്നു ഈ ടീം എത്തിയിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.
എല്‍സമ്മയ്ക്ക് ശേഷം പുളളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രവുമായും ഈ കൂട്ടുകെട്ട് എത്തിയിരുന്നു. എല്‍സമ്മയ്ക്കു പിന്നാലെ ഈ ചിത്രവും തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. പുളളിപുലികളും ആട്ടിന്‍കുട്ടിക്കും ശേഷം ഇവര്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ രണ്ടു ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയ സിന്ധുരാജാണ് ഇവരുടെ മൂന്നാമത്തെ ചിത്രത്തിനും കഥയെഴുതിയിരിക്കുന്നത്. തട്ടുംപുറത്ത് അച്യൂതന്‍കുട്ടി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയായിരുന്നു തന്‌റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരുന്നത്.
ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടിയിരുന്നു ചാക്കോച്ചന്‍ എത്തിയിരുന്നത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് തന്നെയായിരിക്കും വിതരണത്തിനെത്തിക്കുക.


Click it and Unblock the Notifications